കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ സീനത്തുല്‍ ഇസ്ലാമിനെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇയാളെ കുടാതെ ഷക്കീല്‍ അഹമ്മദ് ധര്‍ എന്നയാളേയും സൈന്യം വധിച്ചിട്ടുണ്ട്.

കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികള വധിച്ചു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ സീനത്തുല്‍ ഇസ്ലാമിനെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇയാളെ കുടാതെ ഷക്കീല്‍ അഹമ്മദ് ധര്‍ എന്നയാളേയും സൈന്യം വധിച്ചിട്ടുണ്ട്. തീവ്രവാദി സംഘമായ അല്‍ ബാദല്‍ ഗ്രൂപ്പിലെ അംഗങ്ങളാണിവരെന്നാണ് സൂചന.

തക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാട്‌പോറ മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ സാന്യത്തിനു നേരെ വെതിയുതിര്‍ക്കുകയായിരുന്നു.

Read More >>