അമിത് ഷായ്ക്കു വെച്ചത് അഖിലേഷിന് കിട്ടി

നിഷേധിക്കുന്നത് ബിജെപിയായാലും മറ്റു പാര്‍ട്ടികളായാലും അങ്ങനെ തന്നെ. അഖിലേഷ് യാദവിന്റെ പ്രായാഗ്‌രാജിലേക്കുള്ള യാത്ര യുപി സര്‍ക്കാര്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞതാണ് ഒടുവിലത്തേത്.

അമിത് ഷായ്ക്കു വെച്ചത് അഖിലേഷിന് കിട്ടി

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവം നിഷേധിക്കപ്പെടാനുള്ളതല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് നടക്കുന്നത് അതാണ്. നിഷേധിക്കുന്നത് ബിജെപിയായാലും മറ്റു പാര്‍ട്ടികളായാലും അങ്ങനെ തന്നെ. അഖിലേഷ് യാദവിന്റെ പ്രായാഗ്‌രാജിലേക്കുള്ള യാത്ര യുപി സര്‍ക്കാര്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞതാണ് ഒടുവിലത്തേത്.

ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു അഖിലേഷ് യാദവ്. രേഖാമൂലമുള്ള ഒരറിയിപ്പും കൂടാതെയാണ് തന്നെ വിമാന അധികൃതര്‍ തടഞ്ഞതെന്നാണ് അഖിലേഷിന്റെ ആരോപണം. അതേസമയം, അഖിലേഷ് യാദവ് കലാപത്തിന് ആഹ്വനം ചെയ്യാനാണ് പ്രയാഗ്‌രാജിലേക്ക് വരുന്നതെന്നും അത്‌കൊണ്ടാണ് അദ്ദേഹത്തെ തടഞ്ഞതെന്നുമാണ് യോഗിയുടെ വിശദീകരണം.

സംഭവത്തില്‍ മമതാ ബാനര്‍ജിയടക്കം പ്രതിപക്ഷ നേതാക്കള്‍ രംഗത്തു വന്നു. രാജ്യത്തെ ജനാധിപത്യം എവിടെയെന്നു ചോദിച്ചാണ് മമത രംഗത്തു വന്നത്. അതേസമയം, അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനം തടഞ്ഞ മമതയുടെ പ്രതികരണമാണിത്. അമിത് ഷാ പശ്ചിമബംഗാളിലെ മല്‍ദ ജില്ലയില്‍ പൊതു റാലിയില്‍ പങ്കെടുക്കുന്നതിനായി ഹെലികോപറ്ററിറക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ മല്‍ദാ ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. മല്‍ദാ വിമാനത്താവളം ഹെലികോപ്റ്റര്‍ ഇറക്കാന്‍ യോഗ്യമല്ലെന്നാണ് വിശദീകരണം.

അഹമ്മദാബാദ് എച്ച് കെ കോളേജിലെ പ്രിന്‍സിപ്പലായ എച്ച ഹേമന്ത് കുമാര്‍ ഷായുടെ രാജിവെച്ചതും അഭിപ്രായ സ്വാതന്ത്ര്യ നിഷേധവുമായി ബന്ധപ്പെട്ടാണ്. ഗുജറാത്ത് എംഎല്‍യായ ജിഗ്നേഷ് മേവാനിയെ കോളേജില്‍ നടക്കുന്ന അലുമിനി മീറ്റിലേക്ക് അതിത്ഥിയായി ക്ഷണിച്ചത് ബിജെപി ജില്ലാ ഭരണകൂടം പാര്‍ട്ടിയുടെയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തടഞ്ഞതാണ് ഷാ രാജിവെക്കാനുണ്ടായ കാരണം.

ഇങ്ങനെ രാജ്യത്തുടനീളം അഭിപ്രായപ്രകടനങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ പരസ്പരം അധികാരത്തിലിരിക്കുന്നവര്‍ കടന്നുകയറുകയാണ്. കൈയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന പോലെ ഭരണത്തിലുള്ളവര്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് മൗലികാവകാശങ്ങളില്‍ കടന്നു കയറുന്നു.

Read More >>