അമിത് ഷായുടെ മന്ത്രിസഭാ പ്രവേശം: ധനമന്ത്രാലയത്തിൽ ആര് വാഴും?

ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇദ്ദേഹം മന്ത്രിസഭയിലേക്ക് കടന്നുവരാനും സാദ്ധ്യതയേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കിൽ, ധനമന്ത്രാലയം മാത്രമല്ല മറ്റു മുതിർന്ന നേതാക്കളുടെ സ്ഥാനം പോലും തെറിക്കാൻ സാദ്ധ്യതയുണ്ട്

അമിത് ഷായുടെ മന്ത്രിസഭാ പ്രവേശം:  ധനമന്ത്രാലയത്തിൽ ആര് വാഴും?

ന്യൂഡൽഹി: 17ാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ കേവല ഭൂരിപക്ഷവും മറികടന്ന് വിജയക്കൊയ്ത്ത് നടത്തിയെങ്കിലും, രണ്ടാം മോദി സർക്കാറിലെ മന്ത്രിസഭാംഗങ്ങളെയാണ് രാജ്യമൊന്നാകെ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി പദത്തിൽ മോദി തന്നെ തുടരുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും ആഭ്യന്തരം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകളിൽ മാറ്റങ്ങളുണ്ടാവുമോയെന്നതാണ് ഇതിൽ പ്രധാനം. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇത്തവണ മാറിനിൽക്കുകയാണെങ്കിൽ പകരം ആരെന്നതും ചോദ്യചിഹ്നമാണ്. അതേസമയം, മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കുമെന്ന് അരുൺ ജയ്റ്റ്‌ലി ഇതേവരേ സൂചനയൊന്നും നൽകിയിട്ടില്ല. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന സാമ്പത്തികാവലോകന യോഗത്തിൽ, മന്ത്രിസഭയിൽ അരുൺ ജയ്റ്റ്‌ലി ഉണ്ടാവുമെന്നു സൂചന ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ, മാദ്ധ്യമ റിപ്പോർട്ടുകൾ ജയ്റ്റ്‌ലി മന്ത്രിസഭയിൽ നിന്നും മാറിനിൽക്കാൻ സാദ്ധ്യത കലപ്പിക്കുന്നു.

ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇദ്ദേഹം മന്ത്രിസഭയിലേക്ക് കടന്നുവരാനും സാദ്ധ്യതയേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കിൽ, ധനമന്ത്രാലയം മാത്രമല്ല മറ്റു മുതിർന്ന നേതാക്കളുടെ സ്ഥാനം പോലും തെറിക്കാൻ സാദ്ധ്യതയുണ്ട്. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം അരുൺ ജയ്റ്റ്‌ലി മോശം ആരോഗ്യാവസ്ഥ കാരണം മന്ത്രിസ്ഥാനത്തു നിന്നും വിട്ടുനിൽക്കാൻ സാദ്ധ്യതയേറെയാണ്. അദ്ദേഹം ഉത്തരവാദിത്തം കുറവുള്ള മന്ത്രിപദം ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്.

ഇന്ത്യൻ സാമ്പത്തികരംഗം തകർച്ചക്കു ശേഷം തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഏഴു ശതമാനം വളർച്ചയാണ് നേടിയിട്ടുള്ളത്. അടുത്ത ധനമന്ത്രിയും ഈ വളർച്ച നിലനിർത്തേണ്ടതുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ എതിർക്കാൻ പാർട്ടിക്കകത്ത് മറ്റു ശക്തികളില്ലാത്തതും ഏതിരഭിപ്രായങ്ങൾ ഇല്ലാതാക്കുന്നു. അതുകൊണ്ടുതെന്ന ഇരുവരും ചേർന്നാകും മന്ത്രിസഭാംഗങ്ങൾ ആരെന്നു തീരുമാനിക്കുക. ഗാന്ധിനഗർ സീറ്റിൽ മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സീറ്റു നിഷേധിച്ചുകൊണ്ടായിരുന്നു അമിത് ഷാ ജനവിധി തേടിയത്. ഇത്തവണ മന്ത്രിസഭയിൽ അമിത് ഷാ രണ്ടാമനാവുമെന്നാണ് കണക്കുകൂട്ടൽ. അമിത് ഷാക്ക് ആഭ്യന്തരം, ധനമന്ത്രാലയം എന്നിവയിൽ ഏതെങ്കിലും സ്ഥാനമാവും ലഭിക്കുകയെന്ന് അമിത് ഷായുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു. കൂടുതൽ പേരുടെയും അഭിപ്രായം രാജ്‌നാഥ് സിങ് തന്നെ ആഭ്യന്തര മന്ത്രിയായി തുടരുമെന്നാണ്.

Read More >>