അസം പ്രളയം 21 ജില്ലകളിലെ 9 ലക്ഷം പേര്‍ കെടുതിയില്‍

83,000 പേരെ ഒഴിപ്പിച്ചതായും 183 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു

അസം പ്രളയം 21 ജില്ലകളിലെ 9 ലക്ഷം പേര്‍ കെടുതിയില്‍

ഗുവാഹത്തി: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതും അസമിലെ പ്രളയം കെടുതി രൂക്ഷമാക്കുന്നു. 21 ജില്ലകളിലെ 8.69 ലക്ഷം പേരെ പ്രളയം ബാധിച്ചു. നേരത്തെ 17 ജില്ലകളെയാണ് പ്രളയ ബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുനന്ത്. എന്നാല്‍ ജൂലൈ 12ന് ശേഷം നാലു ജില്ലകളിലെ വെള്ളപ്പൊക്കം രൂക്ഷമാവുകയായിരുന്നു. ഇതൊടെ 31 ജില്ലകളില്‍ 21 ജില്ലകളും വെള്ളത്തിനടിയിലായി.

അസമിലെ മരണ സംഖ്യ എട്ടായി ഉയര്‍ന്നു. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയത് തലസ്ഥാന നഗരിയായ ഗുവാഹത്തിയെ അടക്കം ബാധിച്ചു. 83,000 പേരെ ഒഴിപ്പിച്ചതായും 183 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. 90,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയും നശിച്ചിട്ടുണ്ട്.

അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരം 1556 ഗ്രാമങ്ങളിലെ 8.69 ലക്ഷം പേര്‍ പ്രളയദുരിതത്തിലാണ്. ധേമാജി, ലഖിംപൂര്‍, ബിശ്വനാഥാ, സോണിത് പൂര്‍, ദാരംഗ്, ബക്സ, ബാര്‍പേട്ട, നല്‍ബാരി, ചിരംഗ്, ബൊംഗൈഗാവ്, കോഖ്രജര്‍, ഗോല്‍പാറ, മോറിഗാവ്, ഹോജായി, നഗോണ്‍, ഗോലാഘട്ട്, മജൂലി, ജോര്‍ഹാത്ത്, ദിബ്രുഗ, സിബാസ്നഗര്‍ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.

Read More >>