ബാബരി മസ്ജിദ് ഭൂമി തര്‍ക്കം: മദ്ധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി

മദ്ധ്യസ്ഥ ചര്‍ച്ച ഫലപ്രദമല്ലെന്ന് സമിതി വ്യക്തമാക്കിയാല്‍ ഈ മാസം 25 മുതല്‍ ഭരണഘടന ബെഞ്ച് അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം: മദ്ധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന മദ്ധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. മദ്ധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഖലീഫുള്ളയോടാണ് സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്. വ്യാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. മദ്ധ്യസ്ഥ ചര്‍ച്ച ഫലപ്രദമല്ലെന്ന് സമിതി വ്യക്തമാക്കിയാല്‍ ഈ മാസം 25 മുതല്‍ ഭരണഘടന ബെഞ്ച് അപ്പീലുകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജി ആണ് കോടതിക്ക് മുന്‍പിലുള്ളതെന്നും മധ്യസ്ഥ ചര്‍ച്ച ഫലം കാണാന്‍ സാധ്യത ഇല്ലെന്നുമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ പരാശരന്‍ ഇന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍, മദ്ധ്യസ്ഥ ചര്‍ച്ചയുടെ നടപടി ക്രമങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇതിനോട് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ വാദിച്ചത്. ഒരു കക്ഷിക്ക് മാത്രം മധ്യസ്ഥ ചര്‍ച്ചയോടു താത്പര്യം ഇല്ല എന്ന് കരുതി, കോടതി ഉത്തരവിന് എതിരെ നിലപാട് എടുക്കുന്നത് ശരി അല്ല എന്നായിരുന്നു ധവാന്‍ പറഞ്ഞത്. എന്നാല്‍, ഞങ്ങള്‍ ആണ് മദ്ധ്യസ്ഥ ചര്‍ച്ചയക്കുള്ള സമിതി രൂപീകരിച്ചത്. ചര്‍ച്ചയുടെ പുരോഗതി എന്ത് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആവശ്യപ്പെട്ടു.

Read More >>