ഇടപാടുകള്‍ വേഗത്തിലാക്കാം, നാളെ മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

21ാം തീയ്യതി ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ പണിമുടക്കും 22ന് നാലാം ശനിയുമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 23ന് ഞായറാഴ്ചത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച 24ാം തീയ്യതി ബാങ്കുകള്‍ തുറക്കും. 25ന് ക്രിസ്തുമസ് അവധിയും 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്കും കാരണം വീണ്ടും ബാങ്കുകള്‍ അടഞ്ഞു കിടക്കും.

ഇടപാടുകള്‍ വേഗത്തിലാക്കാം, നാളെ മുതല്‍ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

ന്യൂഡല്‍ഹി: വിവിധ ബാങ്കു യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കും പൊതുഅവധിയും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതിനാല്‍ ഡിസംബര്‍ 21 മുതല്‍ 26വരെയുള്ള അഞ്ചു ദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടഞ്ഞു കിടക്കും. 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 24ാം തീയ്യതി മാത്രമാണ് ബാങ്കുകള്‍ തുറന്നു പ്രവൃത്തിക്കുക.

21ാം തീയ്യതി ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ പണിമുടക്കും 22ന് നാലാം ശനിയുമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 23ന് ഞായറാഴ്ചത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച 24ാം തീയ്യതി ബാങ്കുകള്‍ തുറക്കും. 25ന് ക്രിസ്തുമസ് അവധിയും 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്കും കാരണം വീണ്ടും ബാങ്കുകള്‍ അടഞ്ഞു കിടക്കും.

തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന അവസാന ദിവസം ഇന്നാണ്. അവധി കണക്കിലെടുത്ത് ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ കൂടുതല്‍ പണം നിറച്ചിട്ടുണ്ട്.

Read More >>