തെലുങ്കാനയിൽ വിജയിച്ചാൽ കരീംന​ഗറിൻെറ പേരുമാറ്റും: യോഗി ആദിത്യനാഥ്

രാജ്യത്തെ നക്‌സലുകളെയും ഇന്ത്യാ വിരുദ്ധരെയും ഉരുക്ക് മുഷ്ടിയോടെ ഇല്ലാതാക്കി ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കു

തെലുങ്കാനയിൽ വിജയിച്ചാൽ കരീംന​ഗറിൻെറ പേരുമാറ്റും: യോഗി ആദിത്യനാഥ്

തെലുങ്കാനയില്‍ ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ കരീംനഗറിന്റെ പേരുമാറ്റി കരിപുരം എന്നാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിംനഗര്‍, നിസാമാബാദ് എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ മുകള്‍സരായി ജംഗ്ഷനെ ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നാക്കിയെന്നും ഇത് കൂടാതെ ഫൈസാബാദിനെ അയോദ്യയാക്കുകയും. അലഹാബാദിനെ പ്രയാഗ് രാജാക്കിമാറ്റിയെന്നും യോഗി പറഞ്ഞു. ബിജെപിക്ക് മാത്രമേ ഇക്കാര്യം ചെയ്യാന്‍ സാധിക്കുകയൊള്ളു. കാരണം ബിജെപി സംസ്‌ക്കാരത്തേയും പാരമ്പര്യത്തേയും ആദരിക്കുന്ന പാര്‍ട്ടിയാണ്.

രാജ്യത്തെ നക്‌സലുകളെയും ഇന്ത്യാ വിരുദ്ധരെയും ഉരുക്ക് മുഷ്ടിയോടെ ഇല്ലാതാക്കി ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കു. വികസനത്തിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഗുണ്ടാ മനോഭാവത്തേയും ഇല്ലാതാക്കി ബിജെപിയെ തെരഞ്ഞെടുക്കണമെന്നും യോഗി ആദിത്യനാഥാ പറഞ്ഞു. നേരത്തെ ഹൈദരാബാദിന്റെ പേരുമാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Read More >>