22കാരിയായ ട്വിങ്കിള്‍ ഡാഗ്ര എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. ജഘദീഷിന്റെ കാമുകിയായിരുന്നു ട്വിങ്കിള്‍. ഇവര്‍ ജഗദീഷിനൊപ്പം ജീവിക്കണമെന്നാവശ്യപ്പെട്ടുവെത്രെ. ഇതെതുടര്‍ന്നു ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു. ഇതിനായി ഇവർ ദൃശ്യം പലവട്ടം കണ്ടു.

കൂടെ താമസിക്കണമെന്ന് കാമുകി; ദൃശ്യം സിനിമയെ വെല്ലുന്ന കൊലയുമായി ഒരു കുടുംബം

Published On: 2019-01-13T10:58:55+05:30
കൂടെ താമസിക്കണമെന്ന് കാമുകി; ദൃശ്യം സിനിമയെ വെല്ലുന്ന കൊലയുമായി ഒരു കുടുംബം

ഇന്‍ഡോര്‍: 22കാരിയെ കൊലപ്പടുത്തിയ കേസില്‍ ബിജെപി നേതാവും ഇയാളുടെ മൂന്നു മക്കളും അറസ്റ്റില്‍. ബിജെപി നേതാവ് ജഗ്ദീഷ് ക്രോട്ടിയ(65) ഇയാളുടെ മക്കളായ അജയ്(36), വിജയ്(38), വിനയ്(31) ഇവരുടെ സുഹൃത്ത് നീലിഷ് കശ്യപ്(28) എന്നിവരാണ് അറസ്റ്റിലായത്. അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം ദൃശ്യത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കൊലപാതക കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.

22കാരിയായ ട്വിങ്കിള്‍ ഡാഗ്ര എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. ജഘദീഷിന്റെ കാമുകിയായിരുന്നു ട്വിങ്കിള്‍. ഇവര്‍ ജഗദീഷിനൊപ്പം ജീവിക്കണമെന്നാവശ്യപ്പെട്ടുവെത്രെ. ഇതെതുടര്‍ന്നു ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു.ഇതിനായി ഇവർ ദൃശ്യം പലവട്ടം കണ്ടു.

ട്വിങ്കിളിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം കത്തിച്ചു. പിന്നാലെ ഒരു നായയെ കൂടെ കൊന്ന് കത്തിക്കുകയും ചെയ്തു. മനുഷ്യശരീരമാണെന്ന രീതിയില്‍ പ്രചാരണം നടത്തി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. പൊലീസ് നായയുടെ ജഡമാണെന്ന് കണ്ടെത്തി. പൊലീസ് ട്വിങ്കിളിനെ കത്തിച്ച സ്ഥലത്തു നിന്നും അവരുടെ ആഭരണങ്ങളും മറ്റും കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയതത്

ബ്രെയിന്‍ ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്തായത്. കേസിൽ പ്രദേശത്തെ ബിജെപി എംഎല്‍എക്ക് പങ്കുള്ളതായി ട്വിങ്കിളിന്റെ കുടുംബങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എക്ക് പങ്കുള്ളതായി തെളിയിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണചാരി മിശ്ര പറഞ്ഞു

Top Stories
Share it
Top