ബി.ജെ.പി സമൂഹത്തെ വിഭജിക്കുന്നു, പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് ഉത്തര്‍പ്രദേശ് എം.പി

രാജ്യത്തിന് വേണ്ടത് ഭരണഘടനയാണെന്നും അതല്ലാതെ ക്ഷേത്രങ്ങളല്ലെന്നും ഓര്‍മപ്പെടുത്തിയ അവര്‍ ഭരണഘടന അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോടെ നടപ്പില്‍ വരുത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സമൂഹത്തെ വിഭജിക്കുന്നു, പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് ഉത്തര്‍പ്രദേശ് എം.പി

ബി.ജെ.പിയില്‍ നിന്നും രാജി വക്കുന്നതായി ഉത്തര്‍പ്രദേശ് എം.പി സാവിത്രി ഭായി ഫൂലെ. ബി.ജെ.പി സമൂഹത്തെ വിഭജിക്കുന്നു എന്ന് ആരോപിച്ചാണ് ദലിത് നേതാവ് പാര്‍ട്ടി വിട്ടത്. ബഹ്‌റൈച്ച് എം.പിയായ സാവിത്രി നേരത്തെ തന്നെ പാര്‍ട്ടി നേത്യത്വത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു.

'ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. പക്ഷെ എന്റെ കാലാവധി തികയുന്നത് വരെ ഞാന്‍ ലോക്‌സഭാംഗമായി തുടരും' - സാവിത്രി ലക്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് വേണ്ടത് ഭരണഘടനയാണെന്നും അതല്ലാതെ ക്ഷേത്രങ്ങളല്ലെന്നും ഓര്‍മപ്പെടുത്തിയ അവര്‍ ഭരണഘടന അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോടെ നടപ്പില്‍ വരുത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദലിത് വിഭാഗങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ സാവിത്രി മുമ്പും രംഗത്തെത്തിയിരുന്നു.

Read More >>