ബോളിവുഡ് ഒക്കെയാണ്; പക്ഷെ വോട്ടില്ല

ബോളിവുഡിൽ പ്രമുഖരായ പല നടീനടന്മാർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ല. ഈ തെരഞ്ഞെടുപ്പിന്റെയും ഭാവി എന്താണെന്നറിയാൻ ആകാംക്ഷയുണ്ടെങ്കിലും ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും ആലിയ ഭട്ടും ദീപിക പദുകോണും കത്രീന കൈഫുമെല്ലാം.

ബോളിവുഡ് ഒക്കെയാണ്; പക്ഷെ വോട്ടില്ല

മുംബൈ: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വിശകലനങ്ങളും ജയപരാജയ പ്രവചനങ്ങളുമായി ഏറെ ആകാംക്ഷയിലാണ് ഏവരും. ഇതിനൊപ്പം തന്നെ സിനിമരംഗത്തുള്ള താരങ്ങളുടെ രാഷ്ട്രീയചായ് വും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വോട്ടകാശം ഇല്ലാത്ത താരങ്ങളുമുണ്ട്.

ബോളിവുഡിൽ പ്രമുഖരായ പല നടീനടന്മാർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ല. ഈ തെരഞ്ഞെടുപ്പിന്റെയും ഭാവി എന്താണെന്നറിയാൻ ആകാംക്ഷയുണ്ടെങ്കിലും ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും ആലിയ ഭട്ടും ദീപിക പദുകോണും കത്രീന കൈഫുമെല്ലാം.

പഞ്ചാബിലെ അമൃതസറിൽ ജനിച്ച് ഡൽഹിയിൽ വളർന്ന അക്ഷയ് കുമാറിന് കനേഡിയൻ പാസ്പോർട്ടും കനേഡിയൻ സിറ്റിസൺഷിപ്പുമാണ് ഉള്ളത്. അതിനാൽ ഇന്ത്യയിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. ദീപിക പദുകോണാണ് ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്പോർട്ടാണ് ഉള്ളത്.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും ബോളിവുഡ് താരങ്ങളിൽ ശ്രദ്ധേയയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും മറ്റൊന്നല്ല. ബ്രിട്ടീഷ് പൗരത്വമുള്ള ആലിയയ്ക്കും ഇന്ത്യയിൽ വോട്ടവകാശം ഇല്ല.

പാതി ഇന്ത്യക്കാരിയായ കത്രീന കൈഫും സിഖ് പഞ്ചാബി മാതാപിതാക്കളുടെ മകളായ സണ്ണി ലിയോണുമാണ് ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത മറ്റു രണ്ടുപേർ. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് അമേരിക്കൻ പൗരത്വമായതിനാൽ ഇന്ത്യയിൽ വോട്ടില്ല. ബോളിവുഡ്-ശ്രീലങ്കൻ ചലച്ചിത്ര താരമായ ജാക്വിലിൻ ഫെർണാണ്ടസിനും മിശ്രപൗരത്വമാണ്. ശ്രീലങ്കൻ- മലേഷ്യൻ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിൻ ബഹറിനിലാണ് ജനിച്ചത്.

ബോളിവുഡ് നടിമാരിൽ ശ്രദ്ധേയയായ കശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്.

അതേസമയം കാനഡയിൽ ജനിച്ച ആമിർഖാന്റെ മരുമകനും നടനുമായ ഇമ്രാൻഖാനും അമേരിക്കൻ പാസ്പോർട്ടാണ് ഉള്ളതെന്നതിനാൽ ഇന്ത്യയിൽ വോട്ടവകാശമില്ല.

Read More >>