കേരള സന്ദർശനം; പൗരന്മാർക്ക് ജാഗ്രതാനിർദേശവുമായി ബ്രിട്ടനും അമേരിക്കയും

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് പൊതുവെ​ നല്‍കിയിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണീ മുന്നറിയിപ്പുകൾ

കേരള സന്ദർശനം; പൗരന്മാർക്ക് ജാഗ്രതാനിർദേശവുമായി ബ്രിട്ടനും അമേരിക്കയും

കേരളം സന്ദർശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ട​​ൻെറയും അമേരിക്കയുടെയും ജാഗ്രത നിർദേശം. ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്​നങ്ങൾ​ നില നിൽക്കുന്ന സാഹചര്യത്തിലാണിത്. കേരളവുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്നും ആക്രമ സംഭവങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും മുന്നറിയിപ്പുണ്ട്.

കേരളത്തിലെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകാന്‍ സാധ്യതയുണ്ട്​. അതിനാൽ ജനക്കൂട്ടം സംഘടിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. കൂടാതെ സംഘര്‍ഷത്തിനിടെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉൾപ്പെടെയുള്ളവ തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് പൊതുവെ​ നല്‍കിയിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണ് കേരളത്തിലെ നിലവിലുള്ള സ്ഥിതിഗതികൾ ബ്രിട്ടന്‍ പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളാണ് നടന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയുടെ കാര്യാലയം പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

Read More >>