അലോക് വര്‍മ്മക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

കേന്ദ്ര വിജിലന്‍ കമ്മീഷന്‍ പക്ഷം പിടിക്കുകയാണെന്നും രാകേഷ് അസ്താനെയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശ്രമമെന്നും അലോക് വര്‍മ്മ ആരോപിച്ചു. ഇതിനായി തന്നെ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ടുവെന്നും അലോകേ വര്‍മ്മ പറയുന്നു.

അലോക് വര്‍മ്മക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സിന്റെ ശുപാര്‍ശ. എന്നാല്‍ കേന്ദ്ര വിജിലന്‍ കമ്മീഷന്‍ പക്ഷം പിടിക്കുകയാണെന്നും രാകേഷ് അസ്താനെയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശ്രമമെന്നും അലോക് വര്‍മ്മ ആരോപിച്ചു. ഇതിനായി തന്നെ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ടുവെന്നും അലോകേ വര്‍മ്മ പറയുന്നു.

സിബിഐയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രിം കോടതി വിധിയോടെ വീണ്ടും തല്‍സ്ഥാനത്ത് തിരിച്ചെത്തി. പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അലോക് വര്‍മ്മയെ സിബിഐ ഡയക്ടര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ളവര്‍ അടങ്ങിയ സമിതിയുടേതായിരുന്നു തീരുമാനം.

എന്നാല്‍ ഇത് നിതി നിഷേധമാണെന്ന് വ്യക്തമാക്കി അലോക് വര്‍മ്മ രാജിവെക്കുകയും ചെയ്തു. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെയായിരുന്നു രാജി.

Read More >>