കേരളത്തില്‍ കേന്ദ്ര ആയൂര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കണം:എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ആയൂര്‍വേദ വൈദ്യശാസ്ത്ര ശാഖയുടെ പഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേക സര്‍വ്വകലാശാല ആരംഭിക്കേണ്ടത് നാടിന് ആവശ്യമാണ്.

കേരളത്തില്‍ കേന്ദ്ര ആയൂര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കണം:എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ കേന്ദ്ര ആയൂര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര സര്‍വ്വകലാശാല നിയമം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രം, എന്‍ജിനീയറിംഗ് തുടങ്ങിയ പുതിയ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുളള സര്‍വ്വകലാശാലകള്‍ രാജ്യത്ത് നിലവിലുളള സാഹചര്യത്തില്‍ ആയൂര്‍വേദ വൈദ്യശാസ്ത്ര ശാഖയുടെ പഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേക സര്‍വ്വകലാശാല ആരംഭിക്കേണ്ടത് നാടിന് ആവശ്യമാണ്. ആയൂര്‍വേദ വൈദ്യ ശാസ്ത്ര രംഗത്ത് പ്രചുരപ്രതാപം സൃഷ്ടിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ തന്നെ ആയൂര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രം മുന്‍കൈ എടുക്കണമെന്നും അതിന് കൊല്ലം ലോകസഭ മണ്ഡലത്തില്‍ സൗകര്യമുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>