ഇന്നസെന്റിൻെറ റോഡ് ഷോയിൽ അപ്രതീക്ഷിത അതിഥി

യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നെന്ന് മമ്മൂട്ടി വ്യക്തമാക്കി

ഇന്നസെന്റിൻെറ റോഡ് ഷോയിൽ അപ്രതീക്ഷിത അതിഥി

ചാലക്കുടി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റിൻെറ റോഡ് ഷോയിൽ ഇന്നൊരു അപ്രതീക്ഷിത അതിഥിയെത്തി. ചലച്ചിത്രതാരം മമ്മൂട്ടിയാണ് സിനിമയിലെ തന്റെ സഹപ്രവർത്തകന് ആശംസയുമായി എത്തിയത്. പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലാണ് സൂപ്പർ താരം മമ്മൂട്ടി പങ്കാളിയായത്.

യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നെന്ന് മമ്മൂട്ടി വ്യക്തമാക്കി. പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.


Read More >>