കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു; ബി.ജെ.പി ഇതരസര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ച സജീവം

ശനിയാഴ്ച രാഹുല്‍ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി അധ്യക്ഷന്‍ അഖിലേഷ് സിങ് യാദവുമായും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു; ബി.ജെ.പി ഇതരസര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ച സജീവം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്നവസാനിക്കാനിരിക്കെ ബി ജെ പി ഇതരസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ടി ഡി പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് നീക്കത്തിന് ആക്കം കൂട്ടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന് വൈകീട്ട് അദ്ദേഹം കാണും.

ശനിയാഴ്ച രാഹുല്‍ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി അധ്യക്ഷന്‍ അഖിലേഷ് സിങ് യാദവുമായും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയോട് സ്വരം കടുപ്പിച്ച് സംസാരിച്ചത് പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അദ്ദേഹത്തെ പ്രതിപക്ഷ പാളയത്തിലെത്തിക്കാനുള്ള അണിയറ നീക്കം നടക്കുന്നതായാണ് വിവരം. ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ പ്രഗ്യാ സിങിനെ പുറത്താക്കണമെന്നാണ് നിതീഷിന്റെ ആവശ്യം.

Read More >>