വംശീയ ഉന്മൂലനം; ഇസ്ലാമിനെ സ്വദേശവല്‍ക്കരിക്കാന്‍ ഒരുങ്ങി ചൈന

യു എന്നിന്റെ കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍ മുസ്ലിമുകളാണ് ചൈനയില്‍ ആഭ്യന്തര തടവുകാരായുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണം സ്വന്തം വിശ്വാസം വരെ തള്ളി പറയാന്‍ നിര്‍ബന്ധിതരായ ജനസമൂഹമാണ് ഉയിഗൂര്‍ മുസ്ലിമുകള്‍

വംശീയ ഉന്മൂലനം; ഇസ്ലാമിനെ സ്വദേശവല്‍ക്കരിക്കാന്‍ ഒരുങ്ങി ചൈന

ചൈനയിലെ ഇസ്ലാമിനെ സോഷ്യലിസത്തിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി ഷീ ജിന്‍പിംഗ് സര്‍ക്കാര്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിനെ സോഷ്യലിസത്തിന്റെ പാതയില്‍ കൊണ്ട് വരാനുള്ള നിയമനിര്‍മാണത്തിനാണ് ചൈന ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്ലാമിനെ സോഷ്യലിസത്തിലേക്കടുപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുതിയ നീക്കത്തിലൂടെ വംശീയ ഉന്മൂലനമാണ് ചൈന ലക്ഷ്യമിടുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്ലാം മതവിശ്വാസികള്‍ക്ക് അനുകൂലമായ സമീപനമല്ല ചൈന സ്വീകരിക്കുന്നത്. ഇസ്ലാം മതവിശ്വാസം പിന്തുടരുന്നതിന് ശക്തമായ എതിര്‍പ്പുള്ള സര്‍ക്കാറാണ് ചൈനയിലേത്. നമസ്‌കരിക്കുന്നതിനും വ്രതമനുഷ്ഠിക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനും ചൈനയില്‍ വിലക്കുണ്ട്.

യു എന്നിന്റെ കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍ മുസ്ലിമുകളാണ് ചൈനയില്‍ ആഭ്യന്തര തടവുകാരായുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണം സ്വന്തം വിശ്വാസം വരെ തള്ളി പറയാന്‍ നിര്‍ബന്ധിതരായ ജനസമൂഹമാണ് ഉയിഗൂര്‍ മുസ്ലിമുകള്‍.


Read More >>