ഏത്‌ നിമിഷവും യുദ്ധമുണ്ടാകാം; സൈന്യത്തോട് സജ്ജമാവാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്

ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയ്യാറാക്കണം, ശത്രുക്കളെ നേരിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ഷി ചിന്‍പിങ് .

ഏത്‌ നിമിഷവും യുദ്ധമുണ്ടാകാം; സൈന്യത്തോട് സജ്ജമാവാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്

ഏത്‌ നിമിഷവും യുദ്ധത്തിനു സാധ്യതയുണ്ടെന്നും സൈന്യത്തോട് തയ്യാറായിരിക്കാനും ചൈന പ്രസിഡന്റ് ഷി ചിന്‍പിങിന്റെ നിര്‍ദ്ദേശം. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത സൈനിക വ്യത്തങ്ങളുമായി നടത്തിയ യോഗത്തിലാണ് ചിന്‍പിങ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിനോട് ചേര്‍ന്ന് യുഎസ് നടത്തുന്ന ഇടപെടലാണ് ചൈനയെ പ്രകോപിച്ചത്.

മാത്രവുമല്ല സ്വയം ഭരണത്തിനായി അവകാശവാദം ഉയര്‍ത്തുന്ന തായ്വാന്‍ വിഷയത്തില്‍ യുഎസ് ഇടപെടുന്നതും ചൈനയെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചിന്‍ പിങ് സൈനിക തലത്തിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയത്.

രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി വ്യക്തമാക്കിയ ചിന്‍പിങ് സുരക്ഷയും വികസനവും ഉറപ്പു വരുത്തുന്നതിനായി സൈന്യം സജ്ജമായിരിക്കാന്‍ യോഗത്തില്‍ ചിന്‍പിങ് നിര്‍ദ്ദേശം നല്‍കിയാതായി ചൈനീസ് ഒദ്യോഗിക വാര്‍ത്താ ഏജന്‍സി ഷിനുഹ റിപ്പോര്‍ട്ട് ചെയ്യുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോയി കൊണ്ടിരിക്കുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനക്ക് നിര്‍ണ്ണായകഘട്ടം. എന്നാല്‍ ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയാറാക്കണമെന്നും ചിന്‍പിങ് വ്യക്തമാക്കി. ശത്രുക്കളെ നേരിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ഷി കൂട്ടിചേര്‍ത്തു.

കഴിഞ്ഞദിവസം വന്‍ ആണവേതര ബോംബ് ചൈന വികസിപ്പിച്ചിരുന്നു.

Read More >>