സി.എ.ജി. റിപ്പോര്‍ട്ട്: കടലാസ് വിമാനങ്ങള്‍ പറത്തി കോൺ​ഗ്രസ് പ്രതിഷേധം

കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം മറച്ചു വച്ചെന്നും രാഹുല്‍ഗാന്ധി പറഞ്ഞു

സി.എ.ജി. റിപ്പോര്‍ട്ട്: കടലാസ് വിമാനങ്ങള്‍ പറത്തി കോൺ​ഗ്രസ് പ്രതിഷേധം

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ. ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും സഭാമന്ദിരത്തിന് മുന്‍പിലാണ് പ്രതിഷേധിച്ചത്.

ഇതിനിടെ കോണ്‍ഗ്രസ് എം.പിമാര്‍ മോദിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തുകയും ചെയ്തു. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം മറച്ചു വച്ചെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ മറുവശത്ത് തെലുങ്കുദേശം പാര്‍ട്ടി എം.പിമാരും തൃണമൂല്‍ എം.പിമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി.

Read More >>