മോദിയെ താഴെയിറക്കാൻ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടി: നിർമല സീതാരാമൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടി പോയ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു

മോദിയെ താഴെയിറക്കാൻ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടി: നിർമല സീതാരാമൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഡല്‍ഹിയില്‍ നടന്ന ബി ജെ പിയുടെ ദേശീയ കണ്‍വെന്‍ഷനിടെയായിരുന്നു നിര്‍മല സീതാരാമൻ കോൺ​ഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പാകിസ്താന്റെ സഹായം തേടി പോയ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മോദി സർക്കാറിൻെറ വികസനനേട്ടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും അവർ പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

വിവിധ സാമൂഹികക്ഷേമ പദ്ധതികൾ കൊണ്ട് വരാൻ മോദിക്ക് പറ്റിയിട്ടുണ്ടെന്നും ലോക നേതാക്കളുമായി പ്രധാനമന്ത്രി മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും നിര്‍മല സീതാരാമൻ ചൂണ്ടിക്കാട്ടി.

Read More >>