രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തര്‍ ജനവിധി തേടുന്നുണ്ട്. നവമ്പര്‍ 12നും 20നുമാണ് ചത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ്.

അര്‍ബര്‍ നെക്‌സലുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് മോദി, തിരിച്ചടിച്ച് കോണ്‍ഗ്രസ്, രാഹുലും മോദിയും ചത്തീസ്ഗഡില്‍

Published On: 9 Nov 2018 12:22 PM GMT
അര്‍ബര്‍ നെക്‌സലുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് മോദി, തിരിച്ചടിച്ച് കോണ്‍ഗ്രസ്, രാഹുലും മോദിയും ചത്തീസ്ഗഡില്‍

ജഗ്ദല്‍പൂര്‍(ചത്തീസ്ഗഡ്): പാവപ്പെട്ട ആദിവാസികളുടെ ജീവിതം തകര്‍ക്കുന്ന അര്‍ബന്‍ നെക്‌സലുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

നെക്‌സല്‍ ശക്തകേന്ദ്രമായ ബസ്തറിന്റെ വികസനത്തിനായി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി. ശീതീകരിച്ച മുറികളില്‍ കഴിയുന്ന അര്‍ബര്‍ നെക്‌സലുകള്‍ നെക്‌സല്‍ ബാധിത മേഖലയിലെ ആദിിവാസി കുട്ടികളെ നിയന്ത്രിക്കുന്നതായും മോദി പറഞ്ഞു.

സര്‍ക്കാര്‍ അര്‍ബന്‍ നെക്‌സലുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്നതെന്നും മോദി ചോദിച്ചു.

മോദിക്ക് മറുപടിമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ബാലിശമായ ആരോപണങ്ങള്‍ ചത്തീസ്ഗഡില്‍ വിലപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഷ്മിതാ ദേവ് പറഞ്ഞു. ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം മുഴുവനും നക്‌സല്‍ ആക്രമണത്തിനിരയായിരുന്നു. മോദി ഇന്ത്യയിലെ വോട്ടര്‍മാരുടെ ബുദ്ധിയെ വിലകുറച്ചു കാണുകയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ചത്തീസ്ഗഡിലെ കണ്‍കേര്‍ ജില്ലയില്‍ പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. വിജയ് മല്യയെയും നീരവ് മോദിയെയും രാജ്യം വിടാന്‍ സഹായിക്കുന്ന നിലപാടാണ് മോദിക്കെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനകാലത്ത് നിങ്ങളെല്ലാവരും വരി നില്‍ക്കുമ്പോള്‍ നിരവ് മോദിയും വിജയ് മല്യയും പണം കൊണ്ട് രാജ്യം വിട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി അഞ്ച് റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തര്‍ ജനവിധി തേടുന്നുണ്ട്. നവമ്പര്‍ 12നും 20നുമാണ് ചത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ്.

Top Stories
Share it
Top