ടെലികോം മേഖലയില്‍ പ്രതിസന്ധി : വോഡാഫോണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നു

വോഡഫോണ്‍ സംരംഭം അവസാനിപ്പിച്ച് രാജ്യം വിട്ടാല്‍ അത് ടെലികോം വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ടെലികോം മേഖലയില്‍ പ്രതിസന്ധി : വോഡാഫോണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നു

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ പ്രതിസന്ധി കനക്കുന്ന സാഹചര്യത്തില്‍ വോഡാഫോണ്‍ രാജ്യം വിടാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇന്ത്യന്‍ ടെലികോം മേഖലയിലെ പ്രമുഖരായ വോഡഫോണ്‍ -ഐഡിയയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വോഡഫോണ്‍ ഈ തീരുമാനം എടുക്കാന്‍ പുറപ്പെടുന്നത്.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ -ഐഡിയ.ഈ സംയുക്ത സംരഭത്തില്‍ വോഡാഫോണിന് 45 ശതമാനം ഓഹരി വിഹിതം ഉണ്ട്. വോഡഫോണ്‍ സംരംഭം അവസാനിപ്പിച്ച് രാജ്യം വിട്ടാല്‍ അത് ടെലികോം വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

'സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, സ്ഥിതി നിര്‍ണായകമാണ്. ഒരു ലിക്വിഡേഷന്‍ സാഹചര്യത്തിലേക്ക് നീങ്ങുന്നു.ഇതിനേക്കാള്‍ വ്യക്തമായ ഒന്നും പറയാനാകില്ല.'' വോഡാഫോണ്‍ സിഇഒ നിക്ക് റീഡ് പറഞ്ഞു. ഇന്ത്യയിലെ വോഡാഫോണിന്റെ സ്ഥിതി വളരെയധികം ഗുരുതരമാണെന്നും അദ്ധഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപക കമ്പനിയില്‍ ഒന്നാണ് വോഡഫോണ്‍. 2007 നും 2012 ഇടയില്‍ ഹച്ച്,എസ്സാര്‍ എന്നിവ വാങ്ങാന്‍ 17 ബില്യണ്‍ ഡോളര്‍ വോഡഫോണ്‍ ചിലവഴിച്ചിരുന്നു.

Read More >>