അലോക് വർമയുടെ ഉത്തരവുകൾ നാ​ഗേശ്വര റാവു റദ്ദാക്കി

തെറ്റായ രീതിയിലാണ് അലോക് വര്‍മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടമായത്.

അലോക് വർമയുടെ ഉത്തരവുകൾ നാ​ഗേശ്വര റാവു റദ്ദാക്കി

പദവിയില്‍ തിരിച്ചെത്തിയ ഉടന്‍ അലോക് വര്‍മ ഇറക്കിയ ഉത്തരവുകള്‍ മുഴുവന്‍ ഇടക്കാല ഡയറക്ടറായി വീണ്ടും ചുമതലയേറ്റ നാഗേശ്വര റാവു റദ്ദാക്കിയി. 1986ലെ ഒഡീഷ കേഡല്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു.

അതേസമയം സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയില്‍ അംഗമായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജനക്കുറിപ്പ് നല്‍കി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മറ്റി സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അലോക് വര്‍മയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ വ്യക്തമായ കണ്ടെത്തലുകളില്ലെന്ന് വിയോജനക്കുറിപ്പില്‍ പറയുന്നു.

തെറ്റായ രീതിയിലാണ് അലോക് വര്‍മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടമായത്. 2018 ഒക്ടോബറില്‍ സിവിസി അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് നിയമവിരുദ്ധമായാണെന്ന നിലപാടായിരുന്നു സുപ്രിം കോടതിക്കെന്നും വിയോജനക്കുറിപ്പില്‍ ഖാര്‍ഗെ പറയുന്നു.

ഖാർ​ഗെയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​, ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ​ഗൊഗോ​യി​ക്കു​ പ​ക​രം ജ​സ്​​റ്റി​സ് എകെ സി​ക്രി, എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. ​ചീ​ഫ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ്രകാരം അ​ഴി​മ​തി​യും ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വു​മ​ട​ക്കം എ​ട്ട്​ ആരോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​ർ​മ​യെ പു​റ​ത്താ​ക്കി​യ​ത്.


Read More >>