തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനാവാത്തതിനാല്‍ ആ കേസുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാജ വാർത്ത; യുഎഇ പൗരന് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും

Published On: 1 Jan 2019 6:12 AM GMT
വ്യാജ വാർത്ത; യുഎഇ പൗരന് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും

അബുദാബി: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുഎഇ പൗരൻെറ ശിക്ഷ ശരിവെച്ച് യൂണിയന്‍ സുപ്രിം കോടതി. 49കാരനായ അഹ്‍മദ് മന്‍സൂര്‍ അല്‍ ഷാഹിക്കാണ് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്.

രാജ്യത്തെയും വിദേശ നയത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഇയാള്‍ പ്രചരിപ്പിച്ചുവെന്ന് അബുദാബി അപ്പീൽ കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മേയിലായിരുന്നു ഇയാൾക്കെതിരെ കോടതി വിധി. ശിക്ഷ അനുഭവിച്ചുതുടങ്ങിയാല്‍ ആദ്യത്തെ മൂന്ന് വര്‍ഷം ഇയാള്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കും.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കാനും ഇയാള്‍ നിര്‍മ്മിച്ച ഉള്ളടക്കങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനും അത് പ്രസിദ്ധീകരിച്ച വെബ്സൈറ്റുകള്‍ അടച്ചുപൂട്ടാനും സുപ്രിം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇയാള്‍ക്ക് തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനാവാത്തതിനാല്‍ ആ കേസുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top Stories
Share it
Top