ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവര്‍, സമരത്തെ തള്ളി ഇ.പി ജയരാജന്‍

Published On: 2019-01-13T18:46:31+05:30
ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവര്‍, സമരത്തെ തള്ളി ഇ.പി ജയരാജന്‍

ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ആലപ്പാടെ കരിമണല്‍ ഖനനം നിയമപരമാണെന്നും നിര്‍ത്തി വെക്കേണ്ടതില്ലെന്നും സമരത്തെ തള്ളി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ആലപ്പാടെ സമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനിരിക്കെയാണ് മന്ത്രി ഇ പി ജയരാജന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ആലപ്പാടെ ഖനനം നിയമപരമാണെന്ന് പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ള മേഖലയാണ് കരിമണൽ ഖനനമെന്നും ഐആര്‍ഇ അവര്‍ക്കു നല്‍കിയിട്ടുള്ള നാലു പ്ലോട്ടില്‍ ഒന്നില്‍ മാത്രമെ ഇതുവരെ ഖനനം ആരംഭിച്ചുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പതിനാറര കിലോമീറ്റര്‍ കടലോരത്ത് പതിനാറ് കിലോമീറ്ററോളം കരിങ്കല്‍ ഭിത്തിയുണ്ട്. കടല്‍ കരയിലേക്ക് കയറുന്നത് ഈ ഭിത്തി പ്രതിരോധിക്കും. ഇതില്‍ അരക്കിലോമീറ്റര്‍ മാത്രമാണ് ഭിത്തിയില്ലാത്തത്. ഈ ഭാഗത്ത് നിന്നാണ് ഐആര്‍ഇ കരിണല്‍ ശേഖരണം നടത്തുന്നത്.

അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണ് കരിമണല്‍. അതു പൂര്‍ണമായും നമ്മള്‍ സംഭരിച്ച് സംസ്‌കരിച്ച് ചെയ്ത് എടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാം - ജയരാജന്‍ പറഞ്ഞു.

Top Stories
Share it
Top