എക്സിറ്റ് പോൾ ഫലം: ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ കുതിപ്പ്

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 219.06 പോയിന്‍റ് ഉയര്‍ന്ന് 39,571.73 ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വലിയ മുന്നേറ്റം പ്രകടമാണ്

എക്സിറ്റ് പോൾ ഫലം: ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ കുതിപ്പ്

എൻ.ഡി.എ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോളുകള്‍ ഫലങ്ങൾക്ക് പിന്നാലെ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്‍റെ രണ്ടാം ദിനത്തിലും വലിയ മുന്നേറ്റമാണ് തുടർന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 219.06 പോയിന്‍റ് ഉയര്‍ന്ന് 39,571.73 ലെത്തി.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വലിയ മുന്നേറ്റം പ്രകടമാണ്. ഇന്നലെ വ്യാപാരം അവസാനിച്ചതില്‍ നിന്ന് 55.3 പോയിന്‍റ് ഉയര്‍ന്ന് 11,883.55 എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ദേശീയ ഓഹരി സൂചിക കുതിച്ചുകയറി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ സെന്‍സെക്സില്‍ വന്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഡോ. റെഡ്ഡിസ് ലബോര്‍ട്ടറീസ്, ഭാരത് ഇന്‍ഫ്രാടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, സിപ്ല, തുടങ്ങിയ ഓഹരികള്‍ 2.02 ശതമാനം മുതല്‍ 3.77 ശതമാനം വരെ നേട്ടമുണ്ടാക്കി.

അതേസമയം ഓഹരി വിപണിയിലെ ഈ കുതിപ്പ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് വിദ​ഗ്ദർ വിലയിരുത്തുന്നു. വ്യാഴാഴ്ച വോട്ടെണ്ണലിന് ശേഷം പുറത്തുവരുന്ന ഫലം എക്സിറ്റ് പോളിന് വിപരീതമായാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.

Read More >>