ആലപ്പാടെ ജനങ്ങളുടെ പ്രശ്നം ജനുവിനാണ്; കൂടെ നിന്നില്ലെങ്കിലും കള്ളപ്രചരണങ്ങളിൽ വീഴാതെ നോക്കുക

ഖനനം കാരണം ഒരു പ്രദേശത്തെ ആളുകൾ പാലായനം ചെയ്തതിന്റെ സ്മാരകമായി പ്രവർത്തനരഹിതമായ ഒരു സ്കൂളുണ്ടവിടെ. ദുരന്തഭൂമിയിലൂടെ കാറോടിച്ച് പോവുന്ന അബ്ബാസ് കിയറസ്തമിയുടെ കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു ഇന്നലെ കടന്ന് പോയത്

ആലപ്പാടെ ജനങ്ങളുടെ പ്രശ്നം ജനുവിനാണ്; കൂടെ നിന്നില്ലെങ്കിലും കള്ളപ്രചരണങ്ങളിൽ വീഴാതെ നോക്കുക

ആലപ്പാടെ സമരത്തിനെതിരെയുള്ള കള്ള പ്രചരണങ്ങളിൽ വീണുപോകരുതെന്ന് ഓർമപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻെറ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ​ദിവസം ആലപ്പാട് സന്ദർശിച്ചപ്പോഴുള്ള അനുഭവമാണ് മാദ്ധ്യമപ്രവർത്തകൻ റിയാസ് ആമി അബ്ദുല്ല ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഖനനം ചെയ്യുന്ന സ്ഥലം മൂന്ന് വർഷത്തിനകം ബാക്ക് ഫിൽ ചെയ്ത് പഴയ അവസ്ഥയിലാക്കും എന്ന് ചിലർ ഉന്നയിക്കുന്ന വാദം കള്ളമാണെന്ന് റിയാസ് വെളിപ്പെടുത്തുന്നു. ആലപ്പാടെ ജനങ്ങളുടെ പ്രശ്നം ജനുവിനാണെന്നും കൂടെ നിന്നില്ലെങ്കിലും കള്ളപ്രചരണങ്ങളിൽ വീഴാതെ നോക്കണമെന്നുമാണ് റിയാസ് ഓ​ർമ്മപ്പെടുത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

ഇന്നലെ പകൽ 11.30 മണി മുതൽ രാത്രി ഏതാണ്ട് എട്ട് മണി വരെ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്ന Save Alappad കാമ്പയിനെ കുറിച്ച് വാർത്ത ചെയ്യലായിരുന്നു ലക്ഷ്യം. ആദ്യം തന്നെ ചെന്ന് പെട്ടത് CITU പ്രാദേശിക നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ (പേര് ബോധപൂർവ്വം പരാമർശിക്കുന്നില്ല) മുന്നിലായിരുന്നു. അയാളും സംഘവും വളരെ ബോധപൂർവ്വം വസ്തുതകളെ വളച്ചൊടിച്ച് ആളുകളെ സമര സമിതിക്ക് എതിരാക്കാനുള്ള ശ്രമം നടത്തി കൊണ്ടിരുന്നത്.


IRE ഖനനം ചെയ്യുന്ന സ്ഥലം മൂന്ന് വർഷത്തിനകം ബാക്ക് ഫിൽ ചെയ്ത് പഴയ അവസ്ഥയിലാക്കും എന്നാണ് അയാള് പ്രധാനമായും ഉന്നയിക്കുന്ന വാദം. അങ്ങനെ ബാക്ക് ഫിൽ ചെയ് കുറെയധികം സ്ഥലങ്ങളിൽ ആളുകൾ വീട് വെച്ച് താമസിക്കുന്നു എന്നും പറയുന്നു.അങ്ങനെ ബാക്ക് ഫിൽ ചെയ്ത സ്ഥലത്ത് താമസിക്കുന്ന വീടുകളുടെ വിവരം അന്വേഷിക്കുമ്പോൾ ഏതൊക്കെയോ സ്ഥലപേരുകൾ പറഞ്ഞത് ഒഴിയുന്നതല്ലാതെ കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറല്ല. 90 വയസുള്ള സ്ത്രീ മുതൽ 11 വയസ്സ് പ്രായമുളള വിദ്യാർത്ഥിയെ വരെ കണ്ട് സംസാരിച്ചതിൽ നിന്ന് ഇവരീ പറയുന്ന വാദങ്ങൾ ശുദ്ധനുണയാണെന്ന് വ്യക്തമായി. കടല് കയറിയത് കാരണം അഞ്ച് തവണ വീട് മാറി പണിയേണ്ടി വന്ന കുടുംബത്തെ വരെ കണ്ടു. സമരത്തിനെതിരെ വ്യാപകമായ രീതിയിൽ പ്രചരണങ്ങൾ നടക്കുന്നുണ്ട്.


ആലപ്പാട് വിഷയത്തിന്റെ ഭീകരത മനസ്സിലാക്കണം എന്ന് താൽപര്യമുള്ളവർ ഒരിക്കലെങ്കിലും അവ്ടെ നേരിട്ട് പോവണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഖനനം കാരണം ഒരു പ്രദേശത്തെ ആളുകൾ പാലായനം ചെയ്തതിന്റെ സ്മാരകമായി പ്രവർത്തനരഹിതമായ ഒരു സ്കൂളുണ്ടവിടെ. ദുരന്തഭൂമിയിലൂടെ കാറോടിച്ച് പോവുന്ന അബ്ബാസ് കിയറസ്തമിയുടെ കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു ഇന്നലെ കടന്ന് പോയത്. വിശദമായ മറ്റൊരു എഴുത്ത് പ്രസിദ്ധീകരണത്തിന് കാത്തിരിക്കുന്നത് കൊണ്ട് അധികം നീട്ടുന്നില്ല. ആലപ്പാടെ ജനങ്ങളുടെ പ്രശ്നം ജനുവിനാണ്. കൂടെ നിന്നില്ലെങ്കിലും കള്ളപ്രചരണങ്ങളിൽ വീഴാതെ നോക്കുക.


ഫോട്ടോ കടപ്പാട് : റിയാസ് ആമി അബ്ദുല്ല

Read More >>