കളിക്കളം വാഴാന്‍ ജര്‍മ്മന്‍ ഒരുങ്ങുന്നു

2015-16 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ താരം ഇത്തവണ ഗോകുലം കേരള എഫ്സിക്കായാണ് കളത്തിലെത്തുന്നത്. കേരളത്തില്‍ പന്തു തട്ടാനാണ് ജര്‍മ്മന് എന്നും ഇഷ്ടം. 2015 ല്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ ശേഷം മലയാളികള്‍ കൊടുത്ത സ്നേഹവും പ്രോത്സാഹനവും തന്നെയാണ് ജര്‍മ്മനെ കേരളത്തില്‍ പിടിച്ചു നിര്‍ത്തുന്നത്.

കളിക്കളം വാഴാന്‍ ജര്‍മ്മന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ഐഎസ്എല്‍ മത്സങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ അന്റോണിയോ ജര്‍മ്മന്‍ ഐ ലീഗിലൂടെ വീണ്ടും കളിക്കളം വാഴാന്‍ ഒരുന്നു. 2015-16 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ താരം ഇത്തവണ ഗോകുലം കേരള എഫ്സിക്കായാണ് കളത്തിലെത്തുന്നത്. കേരളത്തില്‍ പന്തു തട്ടാനാണ് ജര്‍മ്മന് എന്നും ഇഷ്ടം. 2015 ല്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ ശേഷം മലയാളികള്‍ കൊടുത്ത സ്നേഹവും പ്രോത്സാഹനവും തന്നെയാണ് ജര്‍മ്മനെ കേരളത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. 23 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ താരം ആറു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ആരാധകരുടെ മനംകവരുന്ന സൂപ്പര്‍താരം തത്സമയത്തോട് സംസാരിക്കുന്നു.

ഐ ലീഗ്

ഐഎസ്എല്‍ പോലെയല്ല ഐ ലീഗ്. ഇരു മത്സരങ്ങളും തമ്മില്‍ വലിയ മാറ്റങ്ങളുണ്ട്. ഈ വ്യത്യാസങ്ങള്‍ മനസിലാക്കുന്നുണ്ട്. മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഐ ലീഗ് സീസണ്‍ ആരംഭിക്കാനായി കാത്തിരിക്കുകയാണ്. ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണ ഗോകുലം എഫ്സി പുറത്തെടുക്കുക. മികച്ച ഫോമിലാണ് ടീം. നല്ല കോച്ചും നല്ല മാനാജറുമാണ് ടീമിനുള്ളത്. ആദ്യമത്സരത്തില്‍ തന്നെ എങ്ങനെ നല്ല കളിപുറത്തെടുക്കാന്‍ കഴിയും എന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്.

മടങ്ങി വരവ്

കേരളത്തിലെ ആരാധകരാണ് തന്നെ ഗോകുലം എഫ്സിയിലെത്തിച്ചത്. കേരളം മനോഹരമായ സ്ഥലാണ്. ഇവിടെയുള്ള ആരാധകരെ കുറിച്ചുപറയാന്‍ വാക്കുകളില്ല. ഇന്ത്യയിലെന്നല്ല ഇംഗ്ലണ്ടില്‍ പോലും ഇത്രയും നല്ല ആരാധകരെ ഞാന്‍ കണ്ടിട്ടില്ല. ആരാധകരുടെ സപ്പോര്‍ട്ട് വളരെ വലുതാണ് അവര്‍ക്കുവേണ്ടി മികച്ച കളി പുറത്തെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴിസില്‍ ലഭിച്ച അതേ സപ്പോര്‍ട്ട് കാണികളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കോച്ചിംഗ്

മികച്ച കോച്ചിംഗാണ് ഐ ലീഗ് ക്യാമ്പില്‍ നടക്കുന്നത്. ബിനോ ജോര്‍ജ് വളരെ നല്ല കോച്ചാണ്. ടീം അംഗങ്ങള്‍ വളരെ നന്നായി കളിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കോച്ചിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിയണം. അദ്ദേഹത്തെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വളരെ സൗഹാര്‍ദ്ധപരമായാണ് ടീം മുന്നോട്ടുപോവുന്നത്. മലയാളി താരങ്ങളും വിദേശതാരങ്ങളുമെല്ലാം ടീമിന്റെ കരുത്താണ്.


ലക്ഷ്യങ്ങള്‍

ടീം പ്ലയര്‍ എന്ന നിലയില്‍ ടീമിനെ ഏറ്റവും ഉയരത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഏറ്റവും മികച്ച സ്‌കോറര്‍ ആവുക എന്നതും ലക്ഷ്യമാണ്. എനിയ്ക്ക് എന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്തണം. അതിനായുള്ള ശ്രമങ്ങളിലാണ്. എല്ലാ കളികളിലും നല്ല പ്രകടനം കാഴ്ചവെക്കണമെന്നും തുടര്‍ച്ചയായ വിജയങ്ങളിലൂടെ ടീമിനെ മുന്നിലെത്തിക്കണമെന്നുമാണ് ആഗ്രഹം.

Read More >>