മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ആലപ്പുഴയില്‍ നിന്ന് മത്സരിച്ചേക്കും

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് കെ.എസ് രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ആലപ്പുഴയില്‍ നിന്ന് മത്സരിച്ചേക്കും

കേരള പി.എസ്.സി മുന്‍ ചെയര്‍മാനായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് കെ.എസ് രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് കെ.എസ് രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃഗുണമാണ് താന്‍ ബി.ജെ.പിയിലേക്ക് വരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യവും നേതൃത്വമില്ലായ്മയുമാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Read More >>