കുല്‍ക്കി സര്‍ബത്ത് ഇനി രണ്ടാം നിരയില്‍; ഫുള്‍ ജാറാണ് താരം

നാട്ടിലുള്ളവര്‍ അതാത് കടകളില്‍ പോയി ഫുള്‍ ജാറിന്റെ രുചി നുണയുമ്പോള്‍ പ്രവാസികള്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കി അക്കര നിന്നും പങ്കാളികളായതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഫുള്‍ ജാറാണ് എല്ലാവരും ടൈം ലൈനിലും സ്റ്റാറ്റസുകളിലും നിറയുന്നത്.

കുല്‍ക്കി സര്‍ബത്ത് ഇനി രണ്ടാം നിരയില്‍; ഫുള്‍ ജാറാണ് താരം

നോമ്പു കാലത്ത് പാനീയങ്ങളോട് വല്ലാത്തൊരു മൊഹബത്താണ്, പ്രത്യേകിച്ച് ഈ ചൂടു കാലത്ത്. നാവിനെ മോഹിപ്പിക്കുന്ന പാനീയങ്ങള്‍ തേടി പോകും. ഇതെല്ലാം ഒരുക്കി രാത്രി കാലങ്ങളില്‍ ഉണര്‍ന്നിരിക്കുന്നവര്‍ ചുറ്റുമുണ്ടതാനും.

നാരങ്ങ സോഡ, മസാല സോഡ, മോര്, ചീരാ മുളക് സര്‍ബത്ത്, അനാറും മറ്റും പഴങ്ങളും ചേര്‍ത്തുള്ള കുല്‍ക്കി സര്‍ബത്തുകള്‍ വെറെയും. ഇതില്‍ വി.ഐ.പി കുല്‍ക്കി സര്‍ബത്ത് തന്നെ. കാസര്‍കോടന്‍ മുതല്‍ കൊച്ചിന്‍ വരെ ഇതില്‍പ്പെടും. എന്നാല്‍ കുലുക്കിയെല്ലാം പിന്തള്ളി വിവിഐപിയായി ഫുള്‍ ജാര്‍ സോഡയാണ് ഇപ്പോള്‍ താരം.


സമൂഹമാദ്ധ്യമങ്ങളില്‍ ഇത് ചലഞ്ചായി മാറിയിരിക്കുന്നു. ഫുള്‍ ജാര്‍ കുടിച്ച് ഫേസ്ബുക്കിലോ വാട്‌സപ്പിലോ വീഡിയോ പോസ്റ്റുന്നത് ഒരു ട്രെന്‍ഡായിരിക്കുന്നു. നാട്ടിലുള്ളവര്‍ അതാത് കടകളില്‍ പോയി ഫുള്‍ ജാറിന്റെ രുചി നുണയുമ്പോള്‍ പ്രവാസികള്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കി അക്കര നിന്നും പങ്കാളികളായതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഫുള്‍ ജാറാണ് എല്ലാവരും ടൈം ലൈനിലും സ്റ്റാറ്റസുകളിലും നിറയുന്നത്.

ഒറ്റ വലിക്ക് കാലിയാക്കുന്ന കാഴ്ച കണ്ടവര്‍ ഇതെന്തറിഞ്ഞ് തേടി പിടിക്കുകയാണ് ഇത്തരം കടകള്‍. പുതിനയില, ഇഞ്ചി, കാന്താരി മുളക്, വേപ്പില, കസ്‌കസ്, ചെറു നാരങ്ങ നീര്, പഞ്ചസാര ലായനിയുമാണ് പ്രധാന ചേരുവകള്‍. കടകളില്‍ 20 മുതല്‍5 0 രൂപ വരെയാണ് വില.

Read More >>