പണം ചോദിച്ച് കേന്ദ്രം; തരില്ലെന്ന് ആര്‍ബിഐ

നീക്കിയിരിപ്പ് തുകയുമായി ബന്ധപ്പെട്ട് ഇപ്പോൾ റിസർവ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നിലപാട് ഏകപക്ഷീയമാണെന്നാണ് ധനകാര്യ മന്ത്രാലയത്തിൻെറ നിലപാട്. ഇതുമായി ബന്ധപ്പെട്ട് 2017ൽ ഈ യോഗത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും.

പണം ചോദിച്ച് കേന്ദ്രം; തരില്ലെന്ന് ആര്‍ബിഐ

റിസർവ് ബാങ്കിന്റെ നീക്കിയിരിപ്പ് പണത്തിൽകോടിയിൽ 3.6 ലക്ഷം കോടി തങ്ങൾക്ക് നൽകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആകെ നീക്കിയിരിപ്പായ 9.59 ലക്ഷം കോടി രൂപയുടെ മൂന്നില്‍ ഒന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍.ബി.ഐ.യും കേന്ദ്ര സര്‍ക്കാറും ഒരുമിച്ച് ഈ പണം കൈകാര്യം ചെയ്യാമെന്നാണ് കേന്ദ്രത്തിൻെറ ആവശ്യം.

നീക്കിയിരിപ്പ് തുകയുമായി ബന്ധപ്പെട്ട് ഇപ്പോൾ റിസർവ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നിലപാട് ഏകപക്ഷീയമാണെന്നാണ് ധനകാര്യ മന്ത്രാലയത്തിൻെറ നിലപാട്. ഇതുമായി ബന്ധപ്പെട്ട് 2017ൽ ഈ യോഗത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും. ആർബിഐ അവരുടെ മൂലധന ആവശ്യങ്ങൾ അധികമായി കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു. അതേസമയം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം അവഗണിച്ചാതായാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്രത്തിന്റെ പുതിയ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് റിസർവ് ബാങ്കിൻെറ വിലയിരുത്തൽ. ആർബിഐയുടെ പക്കലുള്ള നീക്കിയിരിപ്പ് തുക വിപണിയുടെ നിയന്ത്രണങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ താളം തെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൽ കേന്ദ്രത്തിന് നിയന്ത്രണം നൽകിയാൽ ആർബിഐയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Read More >>