ഏരിയാന അഫ്ഗാന്‍ വിമനത്തില്‍ നിന്നായിരുന്നു റാഞ്ചാന്‍ ശ്രമിക്കുന്നതായുള്ള തെറ്റായ സന്ദേശം പൈലറ്റില്‍ നിന്നും ലഭിച്ചത്. ഒന്‍പത് ജീവനക്കാരും 124 യാത്രക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു വിമാനം ദേശീയ സുരക്ഷാ സേന വളഞ്ഞു. ഇതോടെ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

പൈലറ്റിനോട് ബട്ടണ്‍ മാറി പോയി; യാത്രക്കാരില്‍ ഭീതി പടര്‍ത്തി

Published On: 10 Nov 2018 3:42 PM GMT
പൈലറ്റിനോട് ബട്ടണ്‍ മാറി പോയി; യാത്രക്കാരില്‍ ഭീതി പടര്‍ത്തി

ന്യുഡല്‍ഹി: വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പ് പൈലറ്റിനു ബട്ടണ്‍ മാറിപോയത് യാത്രക്കാരിലും വിമാനത്താവള അധികൃതരിലും ഭീതി പടര്‍ത്തി. പറന്നുയരുന്നതിന്റെ തൊട്ടു മുമ്പ് റാഞ്ചല്‍ ഭീഷണിയുണ്ടാകുന്ന സമയത്ത് പുറപ്പെടുവിക്കുന്ന അലാറം മുഴങ്ങിയാതാണ് ഭീതി പടര്‍ത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം.

ഏരിയാന അഫ്ഗാന്‍ വിമനത്തില്‍ നിന്നായിരുന്നു റാഞ്ചാന്‍ ശ്രമിക്കുന്നതായുള്ള തെറ്റായ സന്ദേശം പൈലറ്റില്‍ നിന്നും ലഭിച്ചത്. ഒന്‍പത് ജീവനക്കാരും 124 യാത്രക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു വിമാനം ദേശീയ സുരക്ഷാ സേന വളഞ്ഞു. ഇതോടെ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

പിന്നീട് തനിക്കു പിഴച്ചതാണെന്ന പൈലറ്റ് വ്യക്തമാക്കിയതോടെയാണ് ആശങ്ക അവസാനിച്ചത്. വൈകിട്ട് 3-30ന് പുറപ്പടേണ്ട വിമാനം സുരക്ഷാ സംവിധാനങ്ങളൊക്കെ പരിശോധിച്ച ശേഷം രണ്ടു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

Top Stories
Share it
Top