കലക്കീട്ടോ കളക്ടര്‍

ഇടുക്കി ജില്ലാ കളക്ടര്‍ വേറെ ലെവലാണ്....

കലക്കീട്ടോ കളക്ടര്‍

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടര്‍ വേറെ ലെവലാണ്.... ജില്ലയെ ബാധിക്കുന്ന എന്തു വിഷയമായാലും കളക്ടര്‍ ജീവന്‍ ബാബുവിന് ജീവ വായുവാണ്. ഇതിനുള്ള ഒരു ഉദാഹരണമാണ് തിങ്കളാഴ്ച രാത്രി തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി സാക്ഷ്യം വഹിച്ചത്.

രാത്രി എട്ടോടെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ജീവന്‍ ബാബു കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകിയും ഒപ്പം ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതുജീവന്‍ പകര്‍ന്നുമാണ് മടങ്ങിയത്. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച കളക്ടര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കണ്ടു.

കിടപ്പു രോഗികളുടെ ആവലാതികള്‍ കളക്ടര്‍ നേരിട്ടു കേട്ടു. അവരെ സാന്ത്വനിപ്പിച്ചു. ആവലാതികള്‍ കേട്ടറിഞ്ഞു. കുടിവെള്ള വിഷയമാണ് രോഗികള്‍ക്ക് പറയാനുള്ള പ്രധാന പരാതികളിലൊന്ന്. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും തുറന്നു കൊടുക്കാത്തതിലും രോഗികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

സ്പോര്‍ട്സ് ആയുര്‍വേദ ഉള്‍പ്പെടെ മികച്ച രീതിയിലുള്ള സേവനമാണ് ആശുപത്രിയില്‍ നടക്കുന്നതെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒഴിവ് സൃഷ്ടിക്കുന്ന പ്രതിസന്ധിയും ജീവനക്കാര്‍ കളക്ടറെ അറിയിച്ചു. കളക്ടര്‍ ആശുപത്രിയുടെ സമഗ്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞുവെന്നും ഉടനടി ആശുപത്രി മാനേജിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശിച്ചതായും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ലാലി പറഞ്ഞു.

Read More >>