ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കുള്ള പങ്ക് ഹൈക്കോടതിയെ അറിയിക്കുമെന്ന് പിതാവ്; ഇന്ന് പ്രധാനമന്ത്രിയെ കാണും

മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സഹപാഠികളില്‍ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കുള്ള പങ്ക് ഹൈക്കോടതിയെ അറിയിക്കുമെന്ന് പിതാവ്; ഇന്ന് പ്രധാനമന്ത്രിയെ കാണും

മദ്രാസ്: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. ഇവരുടെ പേരുവിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചെന്നും പ്രധാനമന്ത്രിയോട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്നും ലത്തീഫ് പറഞ്ഞു.

മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സഹപാഠികളില്‍ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു.'എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനുണ്ട്', ലത്തീഫ് പ്രതികരിച്ചു.

മൊബൈല്‍ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് മുന്‍പ് ഫാത്തിമ എഴുതിയതാണെന്ന് ഫൊന്‍സിക് വിഭാഗം ഇന്നലെ ചെന്നൈ മെട്രോ പൊളിറ്റന്‍സ് കോടതിയെ അറിയിയിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്നെ കുറിപ്പാണ് മൊബൈല്‍ വാള്‍പേപ്പറായി ഫാത്തിമ വെച്ചത്. ഇതിന്റെ ആധികാരികതയാണ് ഫൊറന്‍സിക് പരിശോധിച്ചത്.

Read More >>