അങ്ങനെ ആദ്യത്തെ കണ്‍മണി പിറന്നു

2017 മെയ് മാസത്തിലായിരുന്നു മീനാക്ഷിയുടെ ഗര്‍ഭപാത്രം മാറ്റിവെച്ചത്. മിനാക്ഷിയുടെ ഗര്‍ഭം ഒരിക്കല്‍ അലസിയതോടെയാണ് ഗര്‍ഭപാത്രം തകരാറിലായത്. തുടര്‍ന്നു അവരുടെ അമ്മയായിരുന്നു ഗര്‍ഭപാത്രം ദാനം നല്‍കിയത്.

അങ്ങനെ ആദ്യത്തെ കണ്‍മണി പിറന്നു

പുനൈ: മാറ്റി വെച്ച ഗര്‍ഭപാത്രത്തില്‍ നിന്നും രാജ്യത്താദ്യമായി കുഞ്ഞു പിറന്നു. ഗുജറാത്തിലെ വഡോദര സ്വദേശിനി 25കാരിയായ മീനാക്ഷി വാലന്‍ ആണ് ഗര്‍ഭപാത്ര മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കു ശേഷം ഗര്‍ഭിണിയാവുന്നതും കുഞ്ഞിന് ജന്മം നല്‍കുന്നതും. പുനൈയിലെ സ്വകാര്യ ആശുപത്രിയായ ഗാലക്ഷി കേയറിലായിരുന്നു മീനാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

2017 മെയ് മാസത്തിലായിരുന്നു മീനാക്ഷിയുടെ ഗര്‍ഭപാത്രം മാറ്റിവെച്ചത്. മിനാക്ഷിയുടെ ഗര്‍ഭം ഒരിക്കല്‍ അലസിയതോടെയാണ് ഗര്‍ഭപാത്രം തകരാറിലായത്. തുടര്‍ന്നു അവരുടെ അമ്മയായിരുന്നു ഗര്‍ഭപാത്രം ദാനം നല്‍കിയത്. ഗര്‍ഭപാത്രം മാറ്റി വച്ചതിന് പിന്നാലെ ഐ വി എഫ് രീതിയിലൂടെയാണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചിച്ചത്. രാജ്യത്തെ ആദ്യ സംഭമെന്നതിനു പുറമെ ഏഷ്യ പസഫിക് മേഖലയിലും ഇത്തരത്തില്‍ കുഞ്ഞു പിറക്കുന്നത് ആദ്യമായാണെന്ന് മീനാക്ഷിയെ പരിശോധിച്ച ഡോക്ടര്‍ നീത പറയുന്നു.

ഇതിന് മുന്‍പ് സ്വീഡനിലും അമേരിക്കയിലുമാണ് ഗര്‍ഭപാത്രം മാറ്റി വച്ച് കുഞ്ഞ് പിറന്നിട്ടുള്ളത്. ഒന്‍പതോളം ഗര്‍ഭപാത്ര മാറ്റി വെക്കല്‍ ശാസ്ത്ര ക്രിയയിലൂടെ സ്ത്രീകള്‍ പ്രസവിച്ചിട്ടുണ്ട്. അമേരിക്കയില്‍ രണ്ടു പേരും ഇങ്ങനെ കുഞ്ഞിനു ജന്മം നല്‍കിയിട്ടുണ്ട്.