ഗ്രാമത്തിലെ ഒന്‍പത് അംഗ കമ്മറ്റിയാണ് ഇത്തരമൊരു നിയമം ഉണ്ടാക്കിയത്. പകല്‍ 7 മണി മുതല്‍ രാത്രി 7 വരെ നൈറ്റി ധരിക്കാന്‍ പാടില്ലെന്നതായിരുന്നു കമ്മറ്റിയുടെ നിയമം. ഇത് ലംഘിക്കുന്നവരെ കണ്ടെത്താന്‍ 1800 പ്രായമായ സ്ത്രീകളെയും നിയമിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും നിയമലംഘനം കണ്ടെത്തുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവുമാണ് നല്‍കിയിരുന്നത്.

പകല്‍ നെെറ്റി ധരിച്ചാല്‍ സ്ത്രീകള്‍ക്ക് 2000 രൂപ പിഴ, മര്യാദ പഠിപ്പിക്കാന്‍ പുതിയ നിയമം

Published On: 10 Nov 2018 6:45 AM GMT
പകല്‍ നെെറ്റി ധരിച്ചാല്‍ സ്ത്രീകള്‍ക്ക് 2000 രൂപ പിഴ, മര്യാദ പഠിപ്പിക്കാന്‍ പുതിയ നിയമംപ്രതീകാത്മക ചിത്രം

ഗോദാവരി(ആന്ധ്രാപ്രദേശ്): കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടെ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തൊകലപള്ളി ഗ്രാമക്കാര്‍ക്ക് പകല്‍ സമയത്ത് നൈറ്റി ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഒന്‍പത് മാസമായി തുടരുന്ന ഗ്രാമമുഖ്യന്‍മാരുടെ നിയമങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പുറംലോകം അറിയുന്നത്.

ഗ്രാമത്തിലെ ഒന്‍പത് അംഗ കമ്മറ്റിയാണ് ഇത്തരമൊരു നിയമം ഉണ്ടാക്കിയത്. പകല്‍ 7 മണി മുതല്‍ രാത്രി 7 വരെ നൈറ്റി ധരിക്കാന്‍ പാടില്ലെന്നതായിരുന്നു കമ്മറ്റിയുടെ നിയമം. ഇത് ലംഘിക്കുന്നവരെ കണ്ടെത്താന്‍ 1800 പ്രായമായ സ്ത്രീകളെയും നിയമിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും നിയമലംഘനം കണ്ടെത്തുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവുമാണ് നല്‍കിയിരുന്നത്. തൊകലപള്ളി ഗ്രാമത്തില്‍ കൂടുതലും വാടി ജാതയില്‍പ്പെട്ടവരാണ്. മീന്‍പിടിത്തവും കൃഷിപണിയുമായി ജീവിക്കുന്ന ഇവര്‍ കാര്യങ്ങള്‍ക്കായി ഒന്‍പതംഗ കമ്മറ്റി വാടി പഞ്ചായത്ത് രൂപീകരിക്കും. ഇവരാണ് തീരുമാനത്തിന് പിന്നില്‍

പൊതുഇടങ്ങളില്‍ മര്യാദ കൊണ്ടുവരാനുള്ള ശ്രമമായാണ് ഗ്രാമമുഖ്യര്‍ ഇതിനെ വിശദീകരിക്കുന്നത്. നൈറ്റി ധരിച്ചാണ് സ്ത്രീകള്‍ വസ്ത്രം അലക്കുകയും കടകളില്‍ പോവുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നത്, ഇത് നല്ല രീതിയല്ല, മുന്‍ ഗ്രാമമുഖ്യ മഹാലക്ഷ്മി പറഞ്ഞു.

ആറുമാസം മുന്നേ ഈ തീരുമാനം കൈകൊണ്ടപ്പോള്‍ സ്ത്രീകള്‍ എതിര്‍ത്തിരുന്നില്‌ല. തീരുമാനത്തിനുള്ള അംഗീകാരമാണത്. പഞ്ചായത്തംഗം ബാലെ സീതാരമലു പറഞ്ഞു. പിഴ അടയ്ക്കാത്തവരെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുമെന്ന് കമ്മറ്റി ഭീഷണി മുഴക്കിയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

Top Stories
Share it
Top