അയോദ്ധ്യ വിധി മറ്റൊരു ദിവസം ആകാമായിരുന്നെന്ന് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി

കര്‍ത്താര്‍പുര്‍ ഇടനാഴി തുറന്നതിന്റെ സന്തോഷത്തില്‍ 'നിങ്ങളും പങ്കുചേരേണ്ടതായിരുന്നു'. ഈ സന്തോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കരുതായിരുന്നെന്നും ഖുറേഷി പറഞ്ഞു.

അയോദ്ധ്യ വിധി മറ്റൊരു ദിവസം ആകാമായിരുന്നെന്ന്   പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായമായ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തന്നെ അയോദ്ധ്യാക്കേസില്‍ വിധി പറയാന്‍ തീരുമാനിച്ചത് അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായി പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.സുപ്‌റിം കോടതിക്ക് വിധി പ്രസ്താവിക്കാന്‍ മറ്റൊരു ദിവസം തീരുമാനിക്കാന്‍ കഴിയുമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.ഈ ആഹ്‌ളാദകരമായ സന്ദര്‍ഭത്തോട് ഇത്ര നിസ്സംഗത പുലര്‍ത്തിയതില്‍ വളരെ ദുഃഖമുണ്ട്. കര്‍ത്താര്‍പുര്‍ ഇടനാഴി തുറന്നതിന്റെ സന്തോഷത്തില്‍ 'നിങ്ങളും പങ്കുചേരേണ്ടതായിരുന്നു'. ഈ സന്തോഷത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കരുതായിരുന്നെന്നും ഖുറേഷി പറഞ്ഞു.


Story by
Read More >>