ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങാം

യു.എസ് പുറത്തുവിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ പേരുള്ളതായി വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ട്രംപ് ഭരണകൂടം ഇന്ത്യക്കും കൊറിയക്കും ജപ്പാനും നല്‍കിയ അനുമതി തങ്ങള്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വൃത്തങ്ങള്‍ കരുതുന്നു.

ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക്  ഇറാനില്‍ നിന്നും എണ്ണ വാങ്ങാം

ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കി. ഇറാന്റെ വലിയൊരു ഭാഗം എണ്ണ വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. അനുമതി നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്ത തിങ്കളാഴ്ച പുറത്തു വിടുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ യു.എസ് പുറത്തുവിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ പേരുള്ളതായി വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ട്രംപ് ഭരണകൂടം ഇന്ത്യക്കും കൊറിയക്കും ജപ്പാനും നല്‍കിയ അനുമതി തങ്ങള്‍ക്കും ലഭിക്കുമെന്നാണ് ചൈന കരുതുന്നത്.

അതേസമയം ഇറാനിരെതിരെയുള്ള എണ്ണ ഉപരോധം ശക്തമാക്കാനാണ് യു.എസ് തീരുമാനം. ഉപരോധത്തിലൂടെ ഇറാന്റെ എണ്ണ കയറ്റുമതി പ്രതിദിനം 1.15 മില്യണ്‍ ബാരലായി കുറയ്ക്കാന്‍ കഴിയുമെന്ന് യുഎസ് കരുതുന്നു. 2.5 മില്യണ്‍ ബാരലാണ് നിലവില്‍ ഒരു ദിനം ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

Read More >>