പിള്ളേരോടാണോ കളി! ആറു ദിവസം കൊണ്ട് വിദ്യാര്‍ത്ഥകള്‍ നിര്‍മ്മിച്ച 'കലാംസാറ്റ് വിടു' സാറ്റലൈറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

കുട്ടികള്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും! ചിലതല്ല വലുതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്വകാര്യ സ്‌പെയ്‌സ് ഗവേഷണകേന്ദ്രമായ സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍.

പിള്ളേരോടാണോ കളി! ആറു ദിവസം കൊണ്ട് വിദ്യാര്‍ത്ഥകള്‍ നിര്‍മ്മിച്ച കലാംസാറ്റ് വിടു സാറ്റലൈറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

കുട്ടികളെന്നും പറഞ്ഞ് ആരേയും തള്ളി കളയാന്‍ വരട്ടെ., കുട്ടികള്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും! ചിലതല്ല വലുതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്വകാര്യ സ്‌പെയ്‌സ് ഗവേഷണകേന്ദ്രമായ സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഏറ്റവും വലിയ സാറ്റ്‌ലൈറ്റായ കലാംസാറ്റ് വി2 നിര്‍മ്മിച്ചിരിക്കുന്നത് ഇവിടത്തെ വിദ്യാര്‍ത്ഥികളാണെന്നതാണ് കൗതുകം. അതോ ആറു ദിവസം കൊണ്ടാണ് ഇവരിത് നിര്‍മ്മിച്ചതും. മാത്രവുമല്ല ഇതുവകയില്‍ ചിലവായതോ 12ലക്ഷം രൂപയും.

126 കിലോ ഭാരം വരുന്ന കലാംസാറ്റ് ഐഎസ്ആര്‍ഒ ശ്രീഹരികോട്ടയിലെ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. സ്വകാര്യ സ്‌പെയ്‌സ് ഗവേഷണകേന്ദ്രമായ സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണെത്രെ നിര്‍മ്മിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നിര്‍മ്മിച്ച കലാംസാറ്റ് വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞുവെന്നും ഈ വിദ്യാര്‍ത്ഥികള്‍ നാളെത്തെ ഇന്ത്യയുടെ ശാസ്ത്രജ്ഞരായിരിക്കുമെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നാസയും സാറ്റ്‌ലൈറ്റ് നിര്‍മ്മിച്ചിരുന്നു,. 2017ലായിരുന്നു നിര്‍മ്മാണം. ഈ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലും. എന്നാല്‍ അത് ലക്ഷ്യസ്ഥാനത്തെത്തിയിരുന്നില്ല.

വിജയകരമായി കലാംസാറ്റ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളേയും ഐഎസ്ആര്‍ഒ അധികൃതരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.


Read More >>