ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവിത്തുടക്കം

ഓപ്പണര്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(76) നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്നു നിന്നു. ശിഖർ ധവാനു പുറകെ 13 പന്തിൽ 30 റൺസടിച്ച ദിനേശ് കാർത്തികും. 15 പന്തിൽ 20 റൺസ് നേടിയ ​ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവിത്തുടക്കം

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യക്ക് നാലു റൺസ് തോൽവി. കളിക്കിടെ മഴ വില്ലനായതോടെ ഡക്ക്​വർത്ത് ലൂയിസ് നിയമപ്രകാരം 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേയായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ പതിനേഴ് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ നിൽക്കെ ഇടയ്ക്ക് മഴ പെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം പുനർനിർണയിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് ഇതു പ്രകാരം പതിനേഴ് ഓവറിൽ 174 റൺസായിരുന്നു നേടേണ്ടിയിരുന്നത്. എന്നാൽ നിശ്ചിത പതിനേഴ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(76) നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്നു നിന്നു. ശിഖർ ധവാനു പുറകെ 13 പന്തിൽ 30 റൺസടിച്ച ദിനേശ് കാർത്തികും. 15 പന്തിൽ 20 റൺസ് നേടിയ ​ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസ്‌‌ട്രേലിയക്കായി സാംബയും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ഭുവനേശ്വർ കുമാർ ഒരു റണും കുൽദീപ് യാദവ് നാലു റൺസും നേടി പുറത്താകാതെ നിന്നു. രോഹിത് ശർമ ( 8 പന്തിൽ നിന്ന് 7), കെ.എൽ. രാഹുൽ (12 പന്തിൽ നിന്ന് 13), ക്യാപ്റ്റൻ വിരാട് കോലി (8 പന്തിൽ 4), ഋഷ് പന്ത് (15 പന്തിൽ 20), ദിനേഷ് കാർത്തിക് (13 പന്തിൽ 30) കൃണാൽ പാണ്ഡ്യ (4 പന്തിൽ 2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗ്ലെൻ മാക്​സ്​വെല്ലിന്റെ മികച്ച പ്രകടനത്തിലാണ് 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയത്. മാക്​സ്​വെൽ 24 പന്തിൽ 46 റൺസ് നേടി. ഒാസീസിനായി ക്രിസ് ലിൻ 20 പന്തിൽ നിന്ന് 37 ഉം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 24 പന്തിൽ നിന്ന് 27 ഉം റൺസെടുത്തു. സ്റ്റോയിൻസ് 19 പന്തിൽ നിന്ന് 33 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബൂമ്ര മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാലോവറില്‍ 55 റണ്‍സ് വഴങ്ങി ക്രുനാല്‍ പണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ഖലീല്‍ അഹമ്മദ് മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി. ഗാബയിലെ പിച്ചില്‍ പുല്ല് വളരെ അധികമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Read More >>