2017 പോണ്‍ഹബ്ബിന്റെ റിപ്പോര്‍ട്ട് പ്രകാരം അശ്ലീല സൈറ്റുകള്‍ക്ക് ഇന്ത്യ വലിയ വിപണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. യു.എസിനും ബ്രിട്ടനും പിന്നില്‍ പോണ്‍ സൈറ്റ് ഉപയോഗിക്കുന്നവരില്‍ അമേരിക്കയ്ക്കും ബ്രിട്ടനും പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മതപരമായ അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നീല ചിത്രങ്ങള്‍ കാണാന്‍ ആളുകളില്ലെന്ന് പഠനം

Published On: 10 Nov 2018 5:17 AM GMT
മതപരമായ അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നീല ചിത്രങ്ങള്‍ കാണാന്‍ ആളുകളില്ലെന്ന് പഠനം

ഇന്ത്യയില്‍ മതപരമായ അവധി ദിവസങ്ങളില്‍ നീലചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ കുറയുന്നതായി പഠനം. ഇന്ത്യയില്‍ ദീപാവലിക്കാലത്ത് 17 ശതമാനവും റമദാന്‍ കാലത്ത് 15 ശതമാനവും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായെന്ന് അശ്ലീല സൈറ്റായ പോണ്‍ഹബ്ബിന്റെ 2016 ലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യാ കണക്ടഡ് ഓതേര്‍ഡ് എന്ന പുസ്തകത്തില്‍ പറയുന്നു.

ഞായറാഴ്ച ദിവസങ്ങളിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ കുറവ് വരുന്നു. എന്നാല്‍ ശനിയാഴ്ചകളില്‍ ഇന്ത്യക്കാര്‍ ഇത്തരം സൈറ്റുകളില്‍ കൂടുതലായി എത്തുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ അവധി ദിനങ്ങളിലും അശ്ലീല സൈറ്റുകളിലേക്കുള്ള കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ട്.

2017 പോണ്‍ഹബ്ബിന്റെ റിപ്പോര്‍ട്ട് പ്രകാരം അശ്ലീല സൈറ്റുകള്‍ക്ക് ഇന്ത്യ വലിയ വിപണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. യു.എസിനും ബ്രിട്ടനും പിന്നില്‍ പോണ്‍ സൈറ്റ് ഉപയോഗിക്കുന്നവരില്‍ അമേരിക്കയ്ക്കും ബ്രിട്ടനും പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

2016 ല്‍ ബിഹാറിലെ പാട്‌നാ റെയില്‍വെ സ്റ്റേഷനില്‍ ഗൂഗില്‍ സൗജന്യ വൈഫൈ അനുവദിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പോണ്‍ സൈറ്റുകള്‍ കണ്ടത് ഈ മേഖലയില്‍ നിന്നായിരുന്നു.

ചെറിയതുകയ്ക്ക് സ്മാര്‍ട്ട് ഫോണും ഡാറ്റാ സേവനങ്ങളും ലഭ്യമാകുന്നത് ഇന്ത്യയിലെ ഡിജിറ്റല്‍ സ്വഭാവത്തില്‍ മാറ്റം വരുത്തിയതായും പുസ്തകത്തില്‍ പറയുന്നു. 2000ത്തില്‍ 2 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടായ രാജ്യത്ത് 2017ല്‍ 46.5 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്.

Top Stories
Share it
Top