ചാലക്കുടിക്ക് വേണ്ടി ഉണര്‍ന്നിരുന്നു; രാഹുലിനെ ട്രോളി ഇന്നസെന്റ്

പാര്‍ലമെന്റില്‍ സമ്മേളനം നടക്കുമ്പോള്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം

ചാലക്കുടിക്ക് വേണ്ടി ഉണര്‍ന്നിരുന്നു; രാഹുലിനെ ട്രോളി ഇന്നസെന്റ്

പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോല്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്ന തന്റെ ചിത്രം പങ്ക് വച്ച് ചാലക്കുടി എം പി ഇന്നസെന്റ്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൊട്ടുമുന്നിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതായും ചിത്രത്തിലുണ്ട്. 'ചാലക്കുടിയ്ക്ക് വേണ്ടി ഉണര്‍ന്നിരുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ സമ്മേളനം നടക്കുമ്പോള്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്റ് പ്രതികരിച്ചത്. 1750 കോടി രൂപയുടെ വികസനപദ്ധതികള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു