യു.എസ് കാര്യങ്ങൾ വഷളാക്കുന്നു: ഇറാൻ

തെഹ്‌റാന് മേഖലയിൽ ഒരു യുദ്ധം ഉണ്ടാക്കാൻ ആഗ്രഹമില്ല. സൗദിയുടേയും യു.എ.ഇയുടേയും എണ്ണ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ ഇറാന് ഒരു പങ്കുമില്ല. ഇറാനുമായുള്ള അഭിപ്രായഭിന്നത വഷളാക്കാനാണ് യു.എസ് നിരന്തരം ശ്രമിക്കുന്നത്

യു.എസ് കാര്യങ്ങൾ വഷളാക്കുന്നു: ഇറാൻ

തെഹ്‌റാൻ: യു.എസ് കാര്യങ്ങൾ വഷളാക്കുകയാണെന്ന് ഇറാൻ. യു.എ.ഇ തീരത്ത് എണ്ണടാങ്കറുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ' തെഹ്‌റാന് മേഖലയിൽ ഒരു യുദ്ധം ഉണ്ടാക്കാൻ ആഗ്രഹമില്ല. സൗദിയുടേയും യു.എ.ഇയുടേയും എണ്ണ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ ഇറാന് ഒരു പങ്കുമില്ല. ഇറാനുമായുള്ള അഭിപ്രായഭിന്നത വഷളാക്കാനാണ് യു.എസ് നിരന്തരം ശ്രമിക്കുന്നത്'- ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി പറഞ്ഞു.

ഹോർമുസ് കടലിടുക്കിന് സമീപം യു.എ.ഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം നാലു കപ്പലുകൾക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് യു.എസ് ആരോപിച്ചത്. ഫുജൈറ തുറമുഖത്തു നിന്ന് 10 കിലോമീറ്റർ അകലെ ഒമാൻ ഉൾക്കടലിൽ ഞായറാഴ്ച പുലർച്ചെ ആറിനായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സൗദിയോ യു.എ.ഇയോ പറഞ്ഞിരുന്നില്ല.

ഇറാനെതിരെ പടയൊരുക്കമെന്നോണം പശ്ചിമേഷ്യൻ മേഖലയിലെ സൈനിക ക്യാമ്പുകളിൽ യു.എസ് കൂടുതൽ സൈനികരേയും ആയുധങ്ങളും നിറയ്ക്കുകയാണ്. സൈനികരേയും വിമാനങ്ങളും വഹിച്ചുള്ള യു.എസ്.എസ് എയർലിങ്ടൺ കപ്പലും യു.എസ്.എസ് എബ്രഹാം ലിങ്കൺ പടക്കപ്പലും പുറപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇവയൊന്നും രാജ്യത്തിന് ഒരു ഭീഷണിയല്ലെന്നാണ് ഇറാൻ പറയുന്നത്. നേരത്തെ യു.എസ്സിന്റെ പടക്കപ്പൽ ഇറാന് ഭീഷണിയായിരുന്നു. എന്നാൽ ഇപ്പോൾ അവയെല്ലാം ഒരു സാദ്ധ്യതയായിട്ടാണ് തങ്ങൾ കാണുന്നത് എന്നായിരുന്നു ഇറാൻ പറഞ്ഞത്.

Read More >>