ഇറാഖ് സുരക്ഷാ സേന ആറ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വധിച്ചു

തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് തലസ്ഥാനമായ ബഗ്ദാദില്‍ പ്രക്ഷോപം ആരംഭിച്ചത്.

ഇറാഖ് സുരക്ഷാ സേന ആറ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വധിച്ചു

ഇറാഖ് സുരക്ഷാ സേന ആറ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വധിച്ചു.100 ലധികം പേര്‍ക്ക് പരിക്ക് പറ്റിയതായും സെന്‍ട്രല്‍ ബാഗ്ദാധ് മെഡിക്കല്‍ സംഘം പറഞ്ഞു.അഞ്ചു പേര്‍ വെടിയേറ്റും ഒരാള്‍ ടിയര്‍ ഗ്യാസ് തലയില്‍ വീണുമാണ് മരിച്ചത്. ഇതുവരെ 250 ലേറെ പ്രക്ഷോഭകര്‍ സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലില്‍ മരണപ്പെട്ടിട്ടുണ്ട്.തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ ആദ്യ വാരത്തോടെയാണ് തലസ്ഥാനമായ ബഗ്ദാദില്‍ പ്രക്ഷോപം ആരംഭിച്ചത്. പ്രക്ഷോപം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കുകയാണിപ്പോള്‍.ശനിയാഴ്ച നടന്ന പ്രക്ഷോപത്തിലാണ് ആറുപേര്‍ വധിക്കപ്പെട്ടത്.

Read More >>