വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം 274 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു.

പിഎസ്എൽവിക്ക് ചരിത്ര നേട്ടം; ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രം ഭ്രമണപഥത്തില്‍

Published On: 2019-01-25T09:39:01+05:30
പിഎസ്എൽവിക്ക് ചരിത്ര നേട്ടം; ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രം ഭ്രമണപഥത്തില്‍

ഹൈദരാബാദ്: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച മൈക്രോസാറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപ​ഗ്രഹമാണ് കലാം സാറ്റ് വി2.

കലാം സാറ്റ് വി2കലാം സാറ്റ് വി2


1.26 കിലോഗ്രാമാണ് ഇതിൻെറ ഭാരം. രണ്ട് മാസം മാത്രമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്. 130 കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആർ, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം 274 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു.

സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ് 2 വിനുണ്ട്. 64ഗ്രാം ഭാരമുള്ള കലാംസാറ്റ് (ഗുലാബ് ജാമുന്‍) 2017ല്‍ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല.

Top Stories
Share it
Top