1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്.

മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്

Published On: 17 March 2019 7:25 AM GMT
മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്

തിരുവനന്തപുരം: മുന്‍ ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഈ വിവരം പങ്കുവച്ചതായാണ് വിവരം. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്. ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസിന് മല്‍സരിക്കണമെങ്കില്‍ സര്‍വീസില്‍ നിന്നും സ്വയം വിരമിക്കണം. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.

തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ 'ഓഖി' രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്പെന്‍ഷന്‍. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്പെന്‍ഷന്‍ ലഭിച്ചു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെന്‍ഷന്‍ ലഭിച്ചത്.

Top Stories
Share it
Top