2002 ലാണ് മാദ്ധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടത്

ഗുർമീത് റാം കുറ്റക്കാരൻ തന്നെ, ശിക്ഷ ഈ മാസം 17ന്

Published On: 11 Jan 2019 12:45 PM GMT
ഗുർമീത് റാം കുറ്റക്കാരൻ തന്നെ, ശിക്ഷ ഈ മാസം 17ന്

മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരനാണെന്നു ഹരിയാനയിലെ പ്രത്യേക കോടതി. കേസിലെ മറ്റ് നാലു പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകൻ എച്ച്.പി.എസ്.വർമ അറിയിച്ചു. ഈ മാസം 17നാണ് ശിക്ഷ വിധിക്കുന്നത്. 2002 ലാണ് മാദ്ധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടത്.

റോഹ്തക് സുനരിയ ജയിലിൽ തടവിലാണ് ഗുർമീത് റാം റഹിം . തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവാണ് അദ്ദേഹം അനുഭവിക്കുന്നത്. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വിധി കേട്ടത്.

സിർസയിലെ ദേരാ ആസ്ഥാനത്ത് തന്റെ അനുയായിയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്ത നൽകിയതിനെ തുടർന്നാണു ഛത്രപതിയെ കൊന്നത്. 'പൂരാ സച്ച്' എന്ന സ്വന്തം പത്രത്തിലായിരുന്നു യുവതികളെ ഗുർമീത് പീ‍‍ഡിപ്പിക്കുന്നവെന്ന അഞ്ജാത സന്ദേശത്തെ ഉദ്ധരിച്ച് ഛത്രപതി വാർത്ത നൽകിയത്.

Top Stories
Share it
Top