കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ ആലപ്പാടെത്തി സമരം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു

കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്നാണ് ആളുകള്‍ ആലപ്പാടെത്തി സമരം ചെയ്യുന്നത്: ഇ.പി ജയരാജന്‍

Published On: 14 Jan 2019 7:49 AM GMT
കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്നാണ് ആളുകള്‍ ആലപ്പാടെത്തി സമരം ചെയ്യുന്നത്: ഇ.പി ജയരാജന്‍

കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ ആലപ്പാടെത്തി സമരം ചെയ്യുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന് പറഞ്ഞ് ജയരാജന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു‍.

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. കരിമണൽ കേരളത്തിൻെറ സമ്പത്താണ്. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. കടൽ തരുന്ന സമ്പത്ത് മുഴുവൻ സംഭരിക്കാൻ സാധിച്ചാൽ വൻ സമ്പത്ത് ഉണ്ടാക്കാൻ കഴിയും. നിരവധിയാളുകൾക്കാണ് ഇതിലൂടെ പേർക്ക് തൊഴിൽ നൽകുന്നു. ആലപ്പാട്ടുകാർ ആരും സമരത്തിനില്ല. ഖനനം നിർത്തില്ല. ആലപ്പാടുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല - അദ്ദേഹം പറഞ്ഞു.

സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. സമരത്തിന്റെ പേരിൽ ഇടതുപാർട്ടികൾ തമ്മിൽ ഭിന്നതയില്ല. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.


Top Stories
Share it
Top