മത്സരം നടക്കും; ജോര്‍ദ്ദാനെതിരെ ജോറാക്കാന്‍ ഇന്ത്യ

ചൈനയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനം തുടരാനാണ് ഇന്ത്യ ഇറങ്ങുന്നത്. റാങ്കിംഗില്‍ 79ാം സ്ഥാനത്തുള്ള ചൈനയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയാണ് ഇന്ത്യ ജോര്‍ദ്ദാനെതിരെ ഇറങ്ങുന്നത്. ചൈനയ്‌ക്കെതിരെ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെന്‍ ടീമിനെ തെരഞ്ഞെടുത്തത്.

മത്സരം നടക്കും; ജോര്‍ദ്ദാനെതിരെ ജോറാക്കാന്‍ ഇന്ത്യ

അമ്മാന്‍ (ജോര്‍ദ്ദാന്‍): എ.എഫ്.സി ഏഷ്യാകപ്പ് മുന്നൊരുക്കങ്ങളുടെ ജോര്‍ദ്ദാനുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഇന്ന്. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മനിലെ കിംഗ് അബ്ദുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 10.30നാണ് മത്സരം. ജോര്‍ദനിലെ പ്രളയത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഇരു ടീമുകളും നടത്തിയ ചര്‍ച്ചയിലാണ് മത്സരം നടത്താന്‍ തീരുമാനിച്ചത്.

ചൈനയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനം തുടരാനാണ് ഇന്ത്യ ഇറങ്ങുന്നത്. റാങ്കിംഗില്‍ 79ാം സ്ഥാനത്തുള്ള ചൈനയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയാണ് ഇന്ത്യ ജോര്‍ദ്ദാനെതിരെ ഇറങ്ങുന്നത്. ചൈനയ്‌ക്കെതിരെ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെന്‍ ടീമിനെ തെരഞ്ഞെടുത്തത്.

ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴിസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാ എന്നത് ടീമിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിക്കും. ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിംഗ്, സുമിത് പാസി, മന്‍വീര്‍ സിംഗ് എന്നിവരില്‍ ജെജെയും ബല്‍വന്തും ആദ്യ ഇലവനില്‍ കളിക്കും. ഐ.എസ്.എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളു പോലും നേടാത്ത ജെജെയും ഏഴ് കളിയില്‍ നിന്ന് ഒരു ഗോളും നേടിയ ബല്‍വന്ത് മുന്നേറ്റത്തില്‍ എത്രത്തോളം വിജയമാകുമെന്ന് കണ്ടറിയാണം.

ചൈനയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച പ്രതിരോധത്തില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ചൈനയ്‌ക്കെതിരെ കളിച്ച പ്രതിരോധത്തില്‍ മാറ്റമുണ്ടാകാന്‍ സാദ്ധ്യതയില്ല. അനസും ജിംഗാനും ഒപ്പം നാരായണ്‍ ദാസും പ്രീതം കോട്ടാലും അടങ്ങുന്നതാകും ഇന്ത്യന്‍ പ്രതിരോധം. ഐ.എസ്.എല്ലില്‍ വിലക്കും ഫിറ്റ്‌നസും കാരണം ഒരൊറ്റ മത്സരം മാത്രം കളിച്ച അനസിന് പകരം സുഭാഷിഷ് ബോസ് ആദ്യ ഇലവനില്‍ കളിക്കാനും സാദ്ധ്യതയുണ്ട്. ഉദാന്ത സിംഗ്, ജാക്കിച്ചാന്ത്, ആഷിക് കരുണിയന്‍, പ്രണോയ് ഹാല്‍ഡര്‍, അനിരുദ്ധ് ഥാപ, വിനീത് റായി, ഹോളിചരണ്‍ നസ്രി, എന്നി യുവതാരങ്ങളുടെ കൈയിലാണ് ഇന്ത്യയുടെ മദ്ധ്യനിര.

റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ 15 സ്ഥാനങ്ങള്‍ക്ക് പിന്നിലാണ് ജോര്‍ദ്ദാന്‍. ബെല്‍ജിയം മുന്‍ സഹപരിശീലകനായിരുന്ന വെറ്റല്‍ ബോര്‍ക്കെല്‍മാന്‍സ് പരിശീലിപ്പിക്കുന്ന ജോര്‍ദ്ദാന്‍ ടീമിന് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില് മാത്രമാണ് വിജയിക്കാനായത്. സൈപ്രസിനോട് 3-0ത്തിന് ജയിച്ച ജോര്‍ദ്ദാന്‍ ഒമാന്‍, അല്‍ബേരിയ എന്നിവരോട് സമനില വഴങ്ങിയപ്പോള്‍ ലെബനനോടും ക്രോയേഷ്യയോടും തോല്‍ക്കുകയായിരുന്നു. അവസാനം കളിച്ച അന്താരാഷ്ട്ര മത്സരത്തില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്കെതിരെ 1-2 പ്രകടമാണ് ടീം നടത്തിയത്. ക്രേയേഷ്യയ്ക്കെതിരെ ഗോള്‍ നേടിയ മുന്നേറ്റ താരം ബാഹ ഫൈസലാണ് ഇന്ത്യന്‍ പ്രതിരോധ നിര നോക്കിയിരിക്കെണ്ട താരം. അതേസമയം ജോര്‍ദ്ദാന്റെ എട്ട് താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്.

2018 ല്‍ ഇതുവരെ പത്ത് മത്സരങ്ങള്‍ ഇന്ത്യ കളിച്ചതില്‍ മൂന്ന് തോല്‍വിയും ആറ് ജയവും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്. സാഫ് ഗെയിംസില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീമായിരുന്നു പങ്കെടുത്തത്. ശ്രീലങ്ക, മാലിദ്വീപ്, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇന്ത്യ ഫൈനലില്‍ മാലിദ്വീപിനോട് തോറ്റു.

ജോര്‍ദ്ദാന്‍ മികച്ച ടീമാണ് മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. ഏഷ്യാകപ്പില്‍ മുന്നേറാന്‍ ഇത്തരം ടീമുകളോട് മത്സരിക്കേണ്ടതുണ്ട്. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കും. സ്റ്റീഫന്‍ കോണ്‍സ്റ്റന്റെന്‍. ഇന്ത്യന്‍ കോച്ച്.

ഇന്ത്യ സാദ്ധ്യത ടീം: ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍, സുഭാഷിഷ് ബോസ്/അനസ്, സന്ദേശ് ജിംഗാന്‍, നാരായണന്‍ ദാസ്, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ, പ്രണോയ് ഹാല്‍ഡര്‍, ഹോളിചരണ്‍ നസ്രി, ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിംഗ്

ജോര്‍ദ്ദാന്‍ സാദ്ധ്യത ടീം : മോട്ടസ് യസീന്‍, താരിഖ് സിയാദ്, ബാരാ മാരി, യാസന്‍ അല്‍അര്‍ബ്, ഫെരസ് സെയാദ്, മുഹ്മോദ് അല്‍ മര്‍ദി, സഹീദ് അല്‍ മുര്‍ജാന്‍, യാസന്‍ അല്‍ ബകേത്, ഖാലില്‍ ബാനിയാഥെ, ബാഹ ഫൈസല്‍, അഹമ്മദ് അല്‍ ഇര്‍സാന്‍

Read More >>