വ്യാജ ഏറ്റുമുട്ടൽ കൊല: 17ൽ മൂന്ന് മാത്രമെന്ന് എച്ച്​എസ്​ ബേദി കമ്മറ്റി

​ഏറ്റുമുട്ടലുകളെ കുറിച്ച്​ പഠനം നടത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സുപ്രിം കോടതി മുൻ ജഡ്​ജി എച്ച്​എസ്​ ബേദിയു​ടെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റി മു​ദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.

വ്യാജ ഏറ്റുമുട്ടൽ കൊല: 17ൽ മൂന്ന് മാത്രമെന്ന് എച്ച്​എസ്​ ബേദി കമ്മറ്റി

ഗുജറാത്തിൽ നരേന്ദ്ര മോദി സർക്കാറിൻെറ കാലത്തുണ്ടായ (2002 മുതല്‍ 2006 വരെ) 17 ഏറ്റുമുട്ടല്‍ കേസുകളിൽ മൂന്ന് എണ്ണം വ്യാജമാണെന്ന് എച്ച്​എസ്​ ബേദി കമ്മറ്റി റിപ്പോർട്ട്. കസിം ജാഫർ, സമീർഖാൻ, ഹാജി ഹാജി ഇസ്​മയിൽ എന്നിവരെയാണ്​ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്ന് കമ്മറ്റി സുപ്രിം കോടതി നിരീക്ഷണ സമിതി അദ്ധ്യക്ഷന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ​ മൂന്ന് ഇൻസ്​പെക്​ടർമാരുൾപ്പെടെ ഒമ്പതു പൊലീസുകാർ കൊലപാതകക്കുറ്റത്തിന്​ വിചാരണ നേരിടണമെന്നും നിർദേശമുണ്ട്​. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല. ​ഏറ്റുമുട്ടലുകളെ കുറിച്ച്​ പഠനം നടത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സുപ്രിം കോടതി മുൻ ജഡ്​ജി എച്ച്​എസ്​ ബേദിയു​ടെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റി മു​ദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.

2019 ജനുവരി 9ന് കേസ് പരിഗണിക്കവെ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. കൂടാതെ റിപ്പോര്‍ട്ടിൻെറ പകർപ്പ് ഹർജിക്കാരയ മാദ്ധ്യമ പ്രവർത്തകർ ബിജി വർഗീസിനും ഗാനരചയിതാവ്​ ജാവേദ്​ അക്​തറിനും നൽകാനും ഉത്തരവിട്ടിരുന്നു. 2007ലാണ്​ ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ട്​ വർഗീസും അക്​തറും സുപ്രിം കോടതിയിൽ വ്യത്യസ്​ത ഹരജികൾ സമർപ്പിച്ചത്​.

Read More >>