ബൂത്ത് ഏജന്റിനെ നിര്‍ത്താനുള്ള സ്വാതന്ത്ര്യം പോലും ലഭിച്ചില്ല, റീപോളിങിനെ സ്വാഗതം ചെയ്യുന്നു: ഉണ്ണിത്താന്‍

പതിനൊന്നു മണിയോടെ പ്രിസൈഡിങ് ഓഫീസര്‍ നോക്കിനില്‍ക്കെ ഏജന്റുമാരെ ബൂത്തില്‍ നിന്നും വലിച്ചിറക്കുകയും അടിച്ചോടിക്കുകയുമായിരുന്നു. നാലു മണിക്ക് ശേഷം നായിക്കുരുന്ന പൊടി എറിഞ്ഞു. അതു കഴിഞ്ഞും ബൂത്തിലിരിക്കാന്‍ ധൈര്യം കാണിച്ചവരെ പൊതിരെ തല്ലുകയും ചെയ്തു. ജീവന്‍ പണയപ്പെടുത്തിയാണ് ബൂത്തുകളില്‍ പലരും ഇരുന്നത്.

ബൂത്ത് ഏജന്റിനെ നിര്‍ത്താനുള്ള സ്വാതന്ത്ര്യം പോലും ലഭിച്ചില്ല, റീപോളിങിനെ സ്വാഗതം ചെയ്യുന്നു: ഉണ്ണിത്താന്‍

ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ബൂത്ത് ഏജന്റിനെ നിര്‍ത്താന്‍ പോലും സമ്മതിച്ചില്ലെന്നും റീപോളിങ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ട് ആര് ചെയ്താലും അവര്‍ക്കെതിരെയെല്ലാം നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

റീപോളിങ് നടത്താനുള്ള തീരുമാനം വലിയ സന്ദേശമാണ് നല്‍കുന്നത്. വോട്ടെടുപ്പ് നടന്ന ദിവസം പല ബൂത്തിലും ഏജന്റിനെ നിര്‍ത്താന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, പതിനൊന്നു മണിയോടെ പ്രിസൈഡിങ് ഓഫീസര്‍ നോക്കിനില്‍ക്കെ ഏജന്റുമാരെ ബൂത്തില്‍ നിന്നും വലിച്ചിറക്കുകയും അടിച്ചോടിക്കുകയുമായിരുന്നു. നാലു മണിക്ക് ശേഷം നായിക്കുരുന്ന പൊടി എറിഞ്ഞു. അതു കഴിഞ്ഞും ബൂത്തിലിരിക്കാന്‍ ധൈര്യം കാണിച്ചവരെ പൊതിരെ തല്ലുകയും ചെയ്തു. ജീവന്‍ പണയപ്പെടുത്തിയാണ് ബൂത്തുകളില്‍ പലരും ഇരുന്നത്. അതുകൊണ്ട് റീപോളിങെന്ന തീരുമാനം ശരിയായ തീരുമാനമാണ്. എല്ലാ ബൂത്തുകളിലും വെബ് ക്യാമറകള്‍ വെക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ടെയും കണ്ണൂരിലെയും തെരഞ്ഞടുപ്പ് ചിത്രം തന്നെ മാറുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. വരുന്ന നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പിലും ശക്തമായ നടപടികള്‍ സ്വീകരിക്കണം. കള്ളവോട്ട് പരിപൂര്‍ണമായി തടയണം. ആര് കള്ളവോട്ട് ചെയ്താലും കള്ളവോട്ട് തന്നെയാണെന്നും എല്ലാവര്‍മെതിരെയും നടപടി വേണമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

Read More >>